അടൂര്‍: പതിനേഴുകാരിയെ പ്രണയം നടിച്ചു വശീകരിക്കുകയും വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കുകയും ചെയ്തശേഷം ലൈംഗിക പീഡനത്തിനു വിധേയയാക്കിയ കേസില്‍ യുവാവ് അറസ്റ്റില്‍.
ഏനാദിമംഗലം മാരൂര്‍ കണ്ടത്തില്‍പറമ്പില്‍ വീട്ടില്‍ ആര്. അജിത്താണ് (21) അടൂര്‍ പോലീസിന്റെ പിടിയിലായത്. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട ശേഷം പ്രണയം നടിച്ചു പ്രലോഭിപ്പിച്ച് പെണ്‍കുട്ടിയെ പ്രതി വശത്താക്കുകയായിരുന്നു.
കിടപ്പുമുറിയില്‍ അതിക്രമിച്ചുകയറി
തുടര്‍ന്ന് ഈ ജനുവരി നാലിന് രാത്രി 11നു പെണ്‍കുട്ടിയുടെ വീട്ടിലെ കിടപ്പുമുറിയില്‍ അതിക്രമിച്ചുകയറി ലൈംഗിക പീഡനത്തിനു വിധേയയാക്കി.
ഇതു മൊബൈലില്‍ പകര്‍ത്തിയ ശേഷം ചിത്രവും മറ്റും മോര്‍ഫ് ചെയ്തു സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയുടെ സ്വര്‍ണവും പണവും തട്ടിയെടുക്കുകയും ചെയ്തു.
ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്റെ നിര്‍ദേശപ്രകാരം അടൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ടി.ഡി. പ്രജീഷിന്റെ നേതൃത്വത്തില്‍ അന്വേഷണം ഊര്ജിതമാക്കിയതിനെത്തുടര്ന്നാണ് ഇന്നലെ രാത്രി ഇയാളെ അറസ്റ്റ് ചെയ്തത്.
അടൂര്‍ ഡിവൈഎസ്പി ആര്. ബിനുവിന്റെ മേല്‍നോട്ടത്തിലായിരുന്നു അന്വേഷണം.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. അന്വേഷണ സംഘത്തില്‍ പോലീസ് ഇന്‍സ്പെക്ടര്‍ക്കു പുറമെ എസ്ഐമാരായ മനീഷ്, ബിജു ജേക്കബ്, സിപിഒമാരായ സൂരജ്, റോബി, ശ്രീജിത്ത്, അനൂപ എന്നിവരാണുണ്ടായിരുന്നത്.