വാളയാർ : ഇൻസ്ട്രുമെന്റേഷൻ പാലക്കാട് യൂണിറ്റ് ഏറ്റെടുക്കുന്ന വിഷയത്തിൽ സംസ്ഥാന സർക്കാർ അലഭാവം കാണിക്കുകയാണെന്നും ഇൻസ്ട്രുമെന്റേഷനെ കേന്ദ്രപൊതുമേഖലയിൽ തന്നെ നിലനിർത്താൻ കേന്ദ്ര സർക്കാരിൽ സമർദ്ദം ചെലത്തുമെന്നും വി. മുരളീധരൻ എംപി. കഞ്ചിക്കോട്ട് ഇൻസ്ട്രുമെന്റേഷൻ യൂണിറ്റ് സന്ദർശിച്ച ശേഷമാണ് ഇക്കാര്യം അദ്ദേഹം അറിയിച്ചത്.
ഇൻസ്ട്രുമെന്റേഷനെ കേരള സർക്കാരിനു കൈമാറാനുള്ള നടപടി പുഃനപരിശോധിക്കണമെന്നാവശ്യപ്പെട്ട് മന്ത്രാലയത്തെ സമീപിക്കുമെന്നും എംപി അറിയിച്ചു. മറ്റു യൂണിറ്റുകളെ അപേക്ഷിച്ച് കഞ്ചിക്കോട്ടുള്ള പാലക്കാട് യൂണിറ്റ് ലാഭത്തിലാണ് പ്രവർത്തിക്കുന്നത്.
എന്നിട്ടും ഇത് ഏറ്റെടുക്കുന്ന വിഷയത്തിൽ കേരള സർക്കാർ ഒളിച്ചു കളിക്കുകയാണ്.
സ്ഥാപനം ഏറ്റെടുക്കുന്നതിനു പകരം തൊഴിലാളികളെ ദ്രോഹിച്ച് ഇൻസ്ട്രുമെന്റേഷനെ അടച്ചു പൂട്ടിക്കാനുള്ള ശ്രമമാണ് സംസ്ഥാന സർക്കാർ ചെയ്യുന്നത്. കേരള സർക്കാരിന്റെ തൊഴിൽ ചൂഷണവും തൊഴിലാളി ചൂഷണവും ഇനിയും അനുവദിക്കാനാവില്ല. ഇൻസ്ട്രുമെന്േറഷനിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ കൂടെയാണ് കേന്ദ്ര സർക്കാർ നിൽക്കുക. ഇവരുടെ പിന്തുണ ഉറപ്പാക്കിയാകും ഭാവി പ്രവർത്തനങ്ങൾക്ക് രൂപം നൽകുകയെന്നും വി. മുരളീധരൻ എംപി പറഞ്ഞു.