കോഴിക്കോട്: ആരോഗ്യ ഇന്‍ഷ്വറന്‍സ് കാര്‍ഡ് പുതുക്കലുമായി ബന്ധപ്പെട്ട് ഇന്‍ഷ്വറന്‍സ് കമ്പനികളുടെ കള്ളക്കളി. കാര്‍ഡ് പുതുക്കുന്നസമയത്ത് കുടുംബത്തിലെ എല്ലാവരും എത്തേണ്ട ആവശ്യമില്ലെന്ന് അറിയിക്കുകയും ഒരാളുടെ പേരില്‍ കാര്‍ഡ് അനുവദിക്കുകയുമാണ് കള്ളക്കളിയുടെ രീതി.
മറ്റ് കുടുംബാംഗങ്ങള്‍ക്ക് ഇന്‍ഷ്വറന്‍സ് ആനുകൂല്യം ലഭിക്കാന്‍ ഇതുമൂലം പ്രയാസപ്പെടേണ്ട അവസ്ഥയാണ്. ഇന്‍ഷ്വറന്‍സ് കമ്പനി കുടംബത്തിലെ എല്ലാവര്ക്കും സ്ളിപ്പ് നല്കാത്തതിനാലാണ്ആനുകൂല്യം ലഭിക്കാന്‍ കഷ്ടപ്പെടേണ്ടിവരുന്നത്. മുന്‍പ് കുടുംബനാഥന്റെ പേരിലുള്ള കാര്‍ഡില്‍ എല്ലാവര്ക്കും ഇന്‍ഷ്വറന്‍സ് ആനുകൂല്യം ലഭിക്കുമായിരുന്നു.
മൊടക്കല്ലൂരിലെ മലബാര്‍ മെഡിക്കല്‍ കോളജില്‍ ചികിലത്സതേടിയ കോഴിക്കോട് താമസിക്കുന്ന ജോയ് മോളത്തിനാണ് ഏറ്റവും ഒടുവില്‍ ദുരവസ്ഥയുണ്ടായത്. ഇദ്ദേഹത്തിന്റെ ഭാര്യയുടെ പേരിലായിരുന്നു കാര്‍ഡ്. സ്വന്തം സ്ഥലമായ കോടഞ്ചേരി പഞ്ചായത്തില്‍ പുതുക്കാന്‍ ചെന്നപ്പാള്‍ നാലുപേരുള്ള കുടുംബത്തില്‍ നിന്ന് ഒരാള്‍ വന്നാല്‍
മതിയെന്നാണ് അറിയിച്ചത്. അദ്ദേഹത്തിന്റെ ഭാര്യയുടെ പേരില്‍ കാര്‍ഡ് ലഭിക്കുകയും ചെയ്തു.
ഇപ്പോൾ ജോയിയുടെ ചികിത്സാ ആനുകൂല്യത്തിനായി മലബാര്‍ ഹോസ്പിറ്റല്‍ അധികൃതരുമായി ബന്ധപ്പെട്ടപ്പോള്‍ ഭാര്യയുടെ പേരിലുള്ള സ്ളിപ്പ് പൊരെന്നും രോഗിയുടെ പേരിലുള്ള സ്ളിപ്പ് വേണമെന്നും ആവശ്യപ്പെട്ടു. ഇന്‍ഷ്വറന്‍സ് കമ്പനികള്‍ പുതുക്കുന്ന സമയത്തുതന്നെ എല്ലാവര്ക്കും സ്ളിപ്പ് നല്‍കാത്തതാണ് പ്രതിസന്ധിക്ക് കാരണമാകുന്നതെന്ന് ആശുപത്രി അധികൃതരും പറയുന്നു.
ആനൂകുല്യം ലഭിക്കാന്‍ ആരുടെ പേരിലാണോ കാര്‍ഡുള്ളത് അവര്‍ പോയി പിന്നീട് കുടുംബാംഗളുടെ പേരിലുള്ള സ്ളിപ്പ് ചുവപ്പുനാട അഴിച്ച് വാങ്ങികൊണ്ടുവരേണ്ട അവസ്ഥാണിപ്പോൾ. പുതുക്കുന്ന സമയത്തുതന്നെ എല്ലാവര്ക്കും സ്ളിപ്പ് അനുവദിച്ചാല്‍ തീരുന്ന പ്രശ്നമാണിതെന്ന് ആശുപ്ത്രി അധികൃതര്‍ പറയുന്നു. തങ്ങളുടെ ജോലി എളുപ്പമാക്കാന്‍ വേണ്ടി ഒരാള്‍ക്ക് മാത്രം കാര്‍ഡ് നല്കി തടിയൂരുകയാണ് ഇന്‍ഷ്വറന്‍സ് കമ്പനികളെന്നാണ് ആക്ഷേപം.