പുതുവര്‍ഷത്തില്‍ ഉപയോക്താക്കള്‍ക്ക് വമ്പിച്ച ഓഫറുകളുമായി ഇന്‍ഷ്വറന്‍സ് കമ്പനികള്‍. ഓണ്‍ലൈന്‍ വഴി ഇന്‍ഷ്വറന്‍സ് എടുത്താല്‍ പ്രീമിയത്തില്‍ 10 മുതല്‍ 40 ശതമാനം വരെ ലാഭിക്കാം. പുതിയ വാഹനങ്ങള്‍ക്കാണ് ഈ ആനുകൂല്യം യുണൈറ്റഡ് ഇന്ത്യ, ന്യൂ ഇന്ത്യ, ഓറിയന്റല്‍, നാഷണല്‍ എന്നീ പൊതുമേഖലാ കമ്പനികളാണ് ഈ ഓണ്‍ലൈന്‍ ഇന്‍ഷ്വറന്‍സ് ആനുകൂല്യങ്ങള്‍ നല്‍കുന്നത്. ഓണ്‍ലൈന്‍ പണമിടപാട് ജനകീയമാക്കാന്‍ ഇന്‍ഷ്വറന്‍സ് പോളിസികളില്‍ കേന്ദ്രം 10 ശതമാനം ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു വണ്ടിക്ക് പരമാവധി 2,000 രൂപ വരെയാണ് ഇങ്ങനെ കിട്ടുക. ഇതിനൊപ്പം പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികള്‍ നല്കുന്ന അധിക ആനുകൂല്യവും ചേരുമ്പോള്‍ ലാഭം പ്രീമിയത്തിന്റെ 40 ശതമാനത്തിലെത്തും.
വണ്ടിയുടെ എന്ജിന് നമ്പര്‍, ചേസിസ് നമ്പര്‍ എന്നിവ ഡീലറില്‍നിന്ന് വാങ്ങിവയ്ക്കണം. എ.ടി.എം. കാര്‍ഡ് ഉപയോഗിച്ച് അഞ്ചു മിനിറ്റുകൊണ്ട് പോളിസി റെഡിയാകും. സാധാരണ പോളിസികള്‍ക്കുള്ള എല്ലാ ആനുകൂല്യങ്ങളും ഡിസ്കൗണ്ട് നിരക്കില്‍ കിട്ടുന്ന പോളിസിയ്ക്കുമുണ്ടാകും.
കമ്പനികളുടെ വെബ്സൈറ്റില്‍ കയറുന്ന ആളുകള്‍ ചെയ്യേണ്ട കാര്യങ്ങള്‍ സൈറ്റില്‍ കാണാം. അതില്‍ പറയുന്ന പ്രകാരം കാര്യങ്ങള്‍ നല്കി കഴിഞ്ഞാല്‍ നല്കിയ കാര്യങ്ങള്‍ ശരിയാണെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. അതിനുശേഷം പേയ്മെന്റ്. പണമടയ്ക്കാന്‍ നെറ്റ് ബാങ്കിംഗിനെയോ ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുകളെയോ ആശ്രയിക്കാം. കൂടാതെ മൊബൈല്‍ വാലറ്റുകളും ഉപയോഗിക്കാം. പണമടച്ചുകഴിഞ്ഞാല്‍ ഉടന്‍ പ്രിന്റ്ു കിട്ടും. വാഹനത്തിന്റെ രജിസ്ട്രേഷന് സമയത്ത് ഈ പ്രിന്റ് നല്കിയാല് മതി.