ഇ​ന്‍റ​ർ​പോ​ളി സ്റ്റേ​റ്റ് ടേ​ബി​ൾ ടെന്നീസ്; പു​ന്ന​പ്ര കാ​ർ​മ​ൽ പോ​ളി​ടെ​ക്നി​ക് കോ​ള​ജ് ചാ​മ്പ്യ​ന്മാർ​


ആ​ല​പ്പു​ഴ: 64-ാമ​ത് ഇ​ന്‍റ​ർ​പോ​ളി സ്റ്റേ​റ്റ് ടേ​ബി​ൾ ടെന്നീസ് ചാ​മ്പ്യ​ൻ​ഷി​പ് മ​ത്സ​ര​ങ്ങ​ൾ എ​സ്ഡി​വി ടേ​ബി​ൾ അ​ക്കാ​ദ​മി​യി​ൽ ന​ട​ത്തി. ആ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ത​വ​ണ​യും കാ​ർ​മ​ൽ പോ​ളി​ടെ​ക്നി​ക് കോ​ള​ജ് പു​ന്ന​പ്ര ചാ​മ്പ്യ​ന്മാ​രാ​യി. എ​സ്‌എ​സ്‌എം ​പോ​ളി​ടെ​ക്നി​ക് കോ​ള​ജ് തി​രൂ​രി​നെ (3-1 ) പ​രാ​ജ​യ​പ്പെ​ടു​ത്തി. മൂ​ന്നാം സ്ഥാ​നം ഗ​വ​ൺ​മെ​ന്‍റ് പോ​ളിം​ഗ് കോ​ള​ജ് കൊ​ര​ട്ടി ക​ര​സ്ഥ​മാ​ക്കി.

പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ തു​ട​ർ​ച്ച​യാ​യ നാ​ലാം ത​വ​ണ​യും കാ​ർ​മ​ൽ പോ​ളി​ടെ​ക്നി​ക് കോ​ള​ജ് പു​ന്ന​പ്ര ചാ​മ്പ്യ​ന്മാ​രാ​യി. വു​മ​ൺ​സ് പോ​ളി​ടെ​ക്നി​ക് കോ​ള​ജ് കോ​ഴി​ക്കോ​ടി​നെ (3 -0) പ​രാ​ജ​യ​പ്പെ​ടു​ത്തി. മൂ​ന്നാം സ്ഥാ​നം വു​മ​ൺ പോ​ളി​ടെ​ക്നി​ക് കോ​ള​ജ് കാ​യം​കു​ളം ക​ര​സ്ഥ​മാ​ക്കി.

സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​ജി. വി​ഷ്ണു സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു. സ്റ്റേ​റ്റ് ഗെ​യിം​സ് ക​ൺ​വീ​ന​ർ ജെ​യ്ക്ക് ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മ​ത്സ​ര​ങ്ങ​ൾ കെ​പി​എ​സി​യു​ടെ സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി ഡോ. ​രാ​ജേ​ഷ് കു​മാ​ർ, എ​സ്ഡിവി ടേ​ബി​ൾ ടെ​ന്നീ​സ് അ​ക്കാ​ദ​മി സെ​ക്ര​ട്ട​റി ശി​വ​സു​ബ്ര​ഹ്മ​ണ്യം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Related posts

Leave a Comment