പലിശ കുറയുന്നു: വായ്പയ്ക്കും നിക്ഷേപത്തിനും നിരക്ക് കുറഞ്ഞു

fb-interest

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഭവനവായ്പാ നിരക്ക് ആറുവര്‍ഷത്തിനിടയിലെ ഏറ്റവും താണ നിലയിലാക്കി. 9.1 ശതമാനമായാണു നിരക്ക് കുറച്ചത്. ഇത് ഉത്സവകാല ഓഫറായാണ് അവതരിപ്പിച്ചിട്ടുള്ള ത്. സ്ത്രീകള്‍ ഒറ്റയ്‌ക്കോ പങ്കാളികളായോ ഉള്ള വായ്പകള്‍ക്കാണ് ഈ നിരക്ക്. മറ്റുള്ളവര്‍ക്ക് 9.15 ശത മാനം പലിശയാകും. 75 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്കാണിത്.

ഇപ്പോഴത്തെ 0.15 ശതമാനം കുറയ്ക്കല്‍ മൂലം 50 ലക്ഷം രൂപയുടെ വായ്പയ്ക്ക് പ്രതിമാസ ഗഡുവില്‍ 542 രൂപ കുറവുവരും എന്ന് എസ്ബിഐ മാനേജിംഗ് ഡയറക്ടര്‍ രജ്‌നീഷ്കുമാര്‍ പറഞ്ഞു. കഴിഞ്ഞ മാര്‍ച്ചിനു ശേഷം മൊത്തം 1500ലേറെ രൂപയാണു ഗഡുവില്‍ കുറവ് വന്നത്.എസ്ബിഐ വായ്പാപലിശനിര്‍ണയിക്കുന്ന ഹ്രസ്വകാല എംസിഎല്‍ആര്‍ 9.65 ശതമാനം ആയി കുറച്ചിരുന്നു. ഒരു വര്‍ഷം എംസിഎല്‍ആര്‍ 8.95 ശതമാനമാണ്.

ഐസിഐസിഐ ബാങ്ക് ഭവനവായ്പയ്‌ക്കൊപ്പം ഓവര്‍ഡ്രാഫ്റ്റ് സൗകര്യം പ്രഖ്യാപിച്ചു. അഞ്ചു ലക്ഷം രൂപ മുതല്‍ ഒരു കോടി രൂപവരെ ലഭിക്കും.ഒരാഴ്ച മുമ്പ് എസ്ബിഐ സ്ഥിരനിക്ഷേപ പലിശ കുറച്ചു. ഒരു വര്‍ഷത്തേക്ക് 7.05 ശതമാനം, മൂന്നു മുതല്‍ പത്തുവരെ വര്‍ഷത്തേക്ക് 6.5 ശതമാനം എന്നിങ്ങനെയാണു നിരക്ക്. മുന്‍പ ത്തെ അപേ ക്ഷിച്ച് 0.1 മുതല്‍ 0.15 വരെ ശതമാനം കുറവാണു പലിശ. പൊതുമേഖലയിലെയും സ്വകാര്യമേഖലയിലെയും വലിയ ബാങ്കുകളുടെ ചുവടുപിടിച്ചു മറ്റു ബാങ്കുകളും നിരക്ക് കുറയ്ക്കും.

Related posts