ചായയുടെ സാംസ്കാരികവും സാമ്പത്തികവുമായ പ്രാധാന്യം ഉയർത്തിക്കാട്ടുന്നതിനായി മെയ് 21 ന് ലോകം അന്താരാഷ്ട്ര ചായ ദിനം ആഘോഷിക്കുന്നു.
വെള്ളം കഴിഞ്ഞാൽ ലോകത്ത് ഏറ്റവുമധികം കുടിക്കുന്ന പാനീയമായ ചായയ്ക്ക് ദീർഘവും സമ്പന്നവുമായ ഒരു ചരിത്രമുണ്ട്. 5,000 വർഷം പഴക്കമുള്ള ഈ പാനീയത്തിന് ആരാധകരേറെയാണ്. സ്വാദിഷ്ടമായ രുചിയ്ക്കപ്പുറം ചായയ്ക്ക് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്.
ചായ വിൽപന വരുമാനത്തിന്റെയും ജോലിയുടെയും നിർണായക സ്രോതസ്സാണ്. പ്രത്യേകിച്ച് വികസ്വര രാജ്യങ്ങളിൽ, ദശലക്ഷക്കണക്കിന് കുടുംബങ്ങൾ അവരുടെ ഉപജീവനത്തിനായി ചായ വിൽപനയെ ആശ്രയിക്കുന്നു.
“വിള മുതൽ കപ്പ് വരെ” ചായ വിൽപനയുടെ ശൃംഖലയിലുടനീളം സ്ത്രീകൾ വഹിക്കുന്ന പങ്കിനെ ഈ വർഷത്തെ അന്താരാഷ്ട്ര ചായ ദിനം പ്രത്യേകം ആദരിക്കുന്നു.
ആഗോള തേയില വ്യാപാരം തൊഴിലാളികളിലും കർഷകരിലും ചെലുത്തുന്ന സ്വാധീനത്തിലേക്ക് സർക്കാരുകളുടെയും പൗരന്മാരുടെയും ആഗോള ശ്രദ്ധ ആകർഷിക്കുക എന്നതാണ് അന്താരാഷ്ട്ര ചായ ദിനം ലക്ഷ്യമിടുന്നത്.