‘യോ​ഗ എ​ല്ലാ​വ​രും ജീ​വി​ത​ച​ര്യ​യാ​ക്ക​ണം’: അ​ന്താ​രാ​ഷ്ട്ര യോ​ഗാ ദി​ന​ത്തി​ൽ അ​ഭ്യാ​സ​പ്ര​ക​ട​ന​വു​മാ​യി ന​രേ​ന്ദ്ര മോ​ദി

ഇ​ന്ന് അ​ന്താ​രാ​ഷ്ട്ര യോ​ഗാ​ദി​നം. രാ​ജ്യ​ത്ത് ഉ​ട​നീ​ളം യോ​ഗാ​ദി​നാ​ച​ര​ണം ന​ട​ക്കു​ക​യാ​ണ്. എ​ല്ലാ​വ​രും യോ​ഗ ജീ​വി​ത​ച​ര്യ​യാ​ക്ക​ണ​മെ​ന്നാ​ണ് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി യോ​ഗ ദി​ന​ത്തി​ൽ പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്.

10-ാം രാ​ജ്യാ​ന്ത​ര യോ​ഗാ​ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ശ്രീ​ന​ഗ​റി​ലെ പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ​സ​മ്പ​ദ് രം​ഗ​ത്തി​ന് യോ​ഗ മു​ത​ൽ​ക്കൂ​ട്ടാ​കു​ന്നു​ണ്ടെ​ന്നും യോ​ഗ ചെ​യ്യു​ന്ന​വ​രു​ടെ എ​ണ്ണം ലോ​ക​ത്ത് ദി​നം​പ്ര​തി വ​ർ​ധി​ക്കു​ക​യാ​ണെ​ന്നും മോ​ദി പ​റ​ഞ്ഞു. കേ​ര​ളം ഉ​ൾ​പ്പെ​ടെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ യോ​ഗ ടൂ​റി​സം വ​ള​രു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ക​ശ്മീ​രി​ലെ​ത്തി​യ ന​രേ​ന്ദ്ര മോ​ദി ശ്രീ​ന​ഗ​റി​ൽ ഡാ​ൽ ത​ടാ​ക​ക്ക​ര​യി​ലു​ള്ള ഷേ​ർ ഇ ​ക​ശ്മീ​ർ രാ​ജ്യാ​ന്ത​ര കോ​ൺ​ഫ​റ​ൻ​സ് സെ​ന്‍റ​റി​ൽ യോ​ഗാ​ഭ്യാ​സ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി. പ​രി​പാ​ടി​യി​ൽ ഏ​ഴാ​യി​ര​ത്തോ​ളം ആ​ളു​ക​ൾ പ​ങ്കെ​ടു​ത്തു.

2015 മു​ത​ൽ രാ​ജ്യാ​ന്ത​ര യോ​ഗാ​ദി​ന​ത്തി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ൽ പ്ര​ധാ​ന​മ​ന്ത്രി യോ​ഗാ​ഭ്യാ​സ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്നു​ണ്ട്. ലോ​ക​ത്തി​ന്‍റെ വി​വി​ധ ഇ​ട​ങ്ങ​ളി​ൽ സം​ഘ​ട​ന​ക​ളു​ടെ​യും വ്യ​ക്തി​ക​ളു​ടെ​യും നേ​ത്യ​ത്വ​ത്തി​ൽ ഇ​ന്ന് യോ​ഗാ​ദി​നം ആ​ച​രി​ക്കു​ന്നു​ണ്ട്. 

 

 

 

Related posts

Leave a Comment