സ്ത്രീകൾക്ക് മാത്രമല്ല പുരുഷന്മാർക്കുമുണ്ട് ദിനം. ഇന്ന് അന്താരാഷ്ട്ര പുരുഷ ദിനം. ‘പോസിറ്റീവ് മെയില് റോള് മോഡല്സ്’ എന്നതാണ് ഈവര്ഷത്തെ പുരുഷദിനത്തിന്റെ തീം.
പുരുഷന്മാരുടെ മാനസിക-ശാരീരികാരോഗ്യം, ക്ഷേമം, ലിംഗസമത്വം തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രധാന പ്രശ്നങ്ങള് അഭിസംബോധനചെയ്യാനും പുരുഷന്മാര് അഭിമുഖീകരിക്കുന്ന വെല്ലുവിളികള് ചര്ച്ചചെയ്യാനുമാണ് ഇത്തരമൊരു പ്രത്യേകദിവസംകൊണ്ട് ഉദ്ദേശിക്കുന്നത്. സ്ത്രീ–പുരുഷ ബന്ധം കൂടുതൽ ഊഷ്മളമാക്കുക എന്നതാണ് ഈ വർഷത്തെ പുരുഷദിനത്തിന്റെ പ്രധാന പ്രമേയം.
1999 മുതലാണ് ‘മെൻസ് ഡേ’ ആഘോഷിക്കാൻ തുടങ്ങിയത്. ഡോ. ജെറോമി തീലൂക്സിംഗ് ആണ് ഇതിനു തുടക്കമിട്ടത്. അദ്ദേഹത്തിന്റെ അച്ഛന്റെ ജന്മദിനം ആയതിനാലാണ് നവംബർ 19 മെൻസ് ഡേ ആയി ആഘോഷിക്കാൻ തീരുമാനിച്ചത്.