പരിചയപ്പെടാം ഇന്ത്യയിലെ കണ്ടിരിക്കേണ്ട കടുവ സംരക്ഷണകേന്ദ്രങ്ങള്‍

കടുവ സംരക്ഷണത്തിന്‍റെ അവബോധം വളര്‍ത്തിയെടുക്കുന്നതിനായി അന്തരാഷ്ട്ര കടുവ ദിനം ജൂലൈ 29നാണ് ആചരിക്കുന്നത്. ലോകത്തിലെ ഭൂരിഭാഗം കടുവകളുടെയും ആവാസ കേന്ദ്രമാണ് ഇന്ത്യ.

വര്‍ഷങ്ങളായി സര്‍ക്കാരിന്‍റെയും അനുബന്ധ സംഘടനകളുടെയും നടപടികള്‍ രാജ്യത്ത് കടുവകളുടെ എണ്ണത്തിലുള്ള വര്‍ദ്ധനവിന് കാരണമായി. ഏറ്റവും പുതിയ ദേശീയ കടുവ സെന്‍സസ് പ്രകാരം ഇന്ത്യയില്‍ ഇപ്പോള്‍ കുറഞ്ഞത് 3,167 കടുവകളെങ്കിലും ഉണ്ട്. 2018ലെ കടുവ സെന്‍സസില്‍ ഈ കണക്ക് 2,967 ആയിരുന്നു.

ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ പങ്കിടുന്ന കണ്ടല്‍ക്കാടാണ് സുന്ദര്‍ബന്‍സ്. ബംഗാള്‍ കടുവകളെ ധാരാളമായി ഇവിടെ കാണാവുന്നതാണ്. സെപ്തംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവാണ് ഇവിടെ കാഴ്ചയ്ക്കായി എത്താന്‍ പറ്റിയ സമയം.

മനസ് നദിയുടെ പേരില്‍ അറിയപ്പെടുന്ന ദേശീയോദ്യാനമാണ് മറ്റൊന്ന്. സങ്കോഷ് നദി മുതല്‍ ദര്‍ശിനി നദി വരെ വ്യാപിച്ചു കിടക്കുന്ന 500 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.

കര്‍ണാടകയില്‍ സ്ഥിതി ചെയ്യുന്ന ബന്ദിപൂര്‍ ടൈഗര്‍ റിസര്‍വ് വന്യജീവി പ്രേമികള്‍ക്ക് ഇഷ്ടപ്പെടുന്ന മറ്റൊരു സ്ഥലമാണ്. 874 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ഈ വനം മനോഹരമായ കടുവകള്‍ ഉള്‍പ്പെടെ വംശനാശഭീഷണി നേരിടുന്ന നിരവധി ജീവജാലങ്ങളുടെ ആവാസകേന്ദ്രമാണ്.

വിന്ധ്യാചല്‍ മലനിരകളുടെ മടിത്തട്ടില്‍ സ്ഥിതി ചെയ്യുന്ന പന്ന നാഷണല്‍ പാര്‍ക്ക് പ്രധാന കടുവ സംരക്ഷണ മേഖലയാണ്. രാജ്യത്ത് ഏറ്റവും മികച്ച രീതിയില്‍ പരിപാലിക്കപ്പെടുന്ന ദേശീയോദ്യാനമാണിത്. കുഞ്ഞുങ്ങളുള്‍പ്പെടെയുള്ള കടുവകള്‍ ഇവിടെയുണ്ട്.

തമിഴ്‌നാട്ടിലെ കോയമ്പത്തൂര്‍ തിരുപ്പൂര്‍ ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന ആനമല മലനിരകളിലാണ് ആനമല കടുവാ സങ്കേതം സ്ഥിതി ചെയ്യുന്നത്. ഏകദേശം 42കടുവകളോളം ഇവിടെ ഉണ്ട്.

Related posts

Leave a Comment