രാ​ജ്യ​ത്ത് ഇ​ന്‍റ​ര്‍​നെ​റ്റ് ഉ​പ​യോ​ക്താ​ക്ക​ളു​ടെ എ​ണ്ണം 90 കോ​ടി​യി​ലേ​ക്ക്

 ഇ​​​ന്‍റ​​​ര്‍​നെ​​​റ്റ് ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ളു​​​ടെ എ​​​ണ്ണ​​​ത്തി​​​ല്‍ വ​​​ൻ കു​​​തി​​​പ്പു​​​മാ​​​യി ഇ​​​ന്ത്യ. 2025ൽ ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ളു​​​ടെ എ​​​ണ്ണം 90 കോ​​​ടി ക​​​ട​​​ന്നേ​​​ക്കു​​​മെ​​​ന്നാ​​​ണ് പ​​​ഠ​​​ന റി​​​പ്പോ​​​ര്‍​ട്ടു​​​ക​​​ള്‍. എ​​​ണ്ണ​​​ത്തി​​​ന്‍റെ കാ​​​ര്യ​​​ത്തി​​​ൽ ഗ്രാ​​​മീ​​​ണ ഇ​​​ന്ത്യ​​​യ്ക്കാ​​​ണ് ആ​​​ധി​​​പ​​​ത്യം. മും​​​ബൈ ആ​​​സ്ഥാ​​​ന​​​മാ​​​യ ഇ​​​ന്‍റ​​​ര്‍​നെ​​​റ്റ് ആ​​​ൻ​​​ഡ് മൊ​​​ബൈ​​​ല്‍ അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ ഓ​​​ഫ് ഇ​​​ന്ത്യ​​​യും (ഐ​​​എ​​​എം​​​എ​​​ഐ) ഡി​​​ജി​​​റ്റ​​​ൽ വി​​​പ​​​ണി ഗ​​​വേ​​​ഷ​​​ണ സ്ഥാ​​​പ​​​ന​​​മാ​​​യ കാ​​​ന്താ​​​റും സം​​​യു​​​ക്ത​​​മാ​​​യി ന​​​ട​​​ത്തി​​​യ പ​​​ഠ​​​ന റി​​​പ്പോ​​​ര്‍​ട്ട് പ്ര​​​കാ​​​രം ഇ​​​ന്ത്യ​​​യി​​​ല്‍ ഇ​​​ന്‍റ​​​ര്‍​നെ​​​റ്റ് ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ളു​​​ടെ എ​​​ണ്ണം ഈ ​​​വ​​​ർ​​​ഷം അ​​​തി​​​വേ​​​ഗം വ​​​ര്‍​ധി​​​ക്കു​​​മെ​​​ന്നാ​​​ണ് വി​​​ല​​​യി​​​രു​​​ത്ത​​​ൽ. ഓ​​​രോ​​​വ​​​ര്‍​ഷ​​​വും എ​​​ട്ട് ശ​​​ത​​​മാ​​​ന​​​ത്തോ​​​ളം വ​​​ര്‍​ധ​​​ന​​​യാ​​​ണ് ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ളു​​​ടെ എ​​​ണ്ണ​​​ത്തി​​​ല്‍ ഉ​​​ണ്ടാ​​​കു​​​ന്ന​​​ത്.

ക​​​ഴി​​​ഞ്ഞ വ​​​ര്‍​ഷം സ​​​ജീ​​​വ ഇ​​​ന്‍റ​​​ര്‍​നെ​​​റ്റ് ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ളു​​​ടെ എ​​​ണ്ണം 88.6 കോ​​​ടി​​​യി​​​ലെ​​​ത്തി​​​യി​​​രു​​​ന്നു. ഇ​​​തി​​​ല്‍ 48.8 കോ​​​ടി ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ള്‍ ഗ്രാ​​​മ​​​ങ്ങ​​​ളി​​​ല്‍ നി​​​ന്നു​​​ള്ള​​​വ​​​രാ​​​ണ്. ഇ​​​ന്ത്യ​​​യി​​​ലെ ജ​​​ന​​​സം​​​ഖ്യ​​​യു​​​ടെ 60 ശ​​​ത​​​മാ​​​ന​​​ത്തി​​​ന് മു​​​ക​​​ളി​​​ലാ​​​ണ് ഇ​​​ന്‍റ​​​ര്‍​നെ​​​റ്റ് ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ളു​​​ടെ എ​​​ണ്ണം. ഏ​​​റ്റ​​​വും ഒ​​​ടു​​​വി​​​ല​​​ത്തെ ക​​​ണ​​​ക്ക് അ​​​നു​​​സ​​​രി​​​ച്ച് രാ​​​ജ്യ​​​ത്തെ ജ​​​ന​​​സം​​​ഖ്യ 145 കോ​​​ടി​​​യി​​​ൽ അ​​​ധി​​​ക​​​മാ​​​ണ്.

ഇ​​​ന്‍റ​​​ര്‍​നെ​​​റ്റ് ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ളി​​​ല്‍ 98 ശ​​​ത​​​മാ​​​ന​​​വും പ്രാ​​​ദേ​​​ശി​​​ക ഭാ​​​ഷ​​​ക​​​ളി​​​ല്‍ ഇ​​​ന്‍റ​​​ര്‍​നെ​​​റ്റ് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്നു എ​​​ന്നാ​​​ണ് റി​​​പ്പോ​​​ര്‍​ട്ടി​​​ല്‍ പ​​​റ​​​യു​​​ന്ന​​​ത്. ഇ​​​തി​​​ൽ ത​​​ന്നെ ത​​​മി​​​ഴ്, തെ​​​ലു​​​ങ്ക്, മ​​​ല​​​യാ​​​ളം ഭാ​​​ഷ​​​ക​​​ളാ​​​ണ് കൂ​​​ടു​​​ത​​​ലാ​​​യി ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത്. ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ലെ ഇ​​​ന്‍റ​​​ര്‍​നെ​​​റ്റ് ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ളി​​​ല്‍ 57 ശ​​​ത​​​മാ​​​ന​​​വും പ്രാ​​​ദേ​​​ശി​​​ക ഭാ​​​ഷ​​​ക​​​ളി​​​ലാ​​​ണ് ഇ​​​ന്‍റ​​​ര്‍​നെ​​​റ്റി​​​ല്‍ തെ​​​ര​​​യു​​​ന്നത്.

ഗ്രാ​​​മീ​​​ണ ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ളി​​​ല്‍ ഏ​​​ക​​​ദേ​​​ശം 83 ശ​​​ത​​​മാ​​​ന​​​വും ഒ​​​ടി​​​ടി പ്ലാ​​​റ്റ്ഫോ​​​മു​​​ക​​​ള്‍​ക്കു വേ​​​ണ്ടി​​​യും സോ​​​ഷ്യ​​​ല്‍ മീ​​​ഡി​​​യ, ഓ​​​ണ്‍​ലൈ​​​ന്‍ ആ​​​ശ​​​യ​​​വി​​​നി​​​മ​​​യം, ഗെ​​​യി​​​മിം​​​ഗ് തു​​​ട​​​ങ്ങി​​​യ ആ​​​വ​​​ശ്യ​​​ങ്ങ​​​ള്‍​ക്കു വേ​​​ണ്ടി​​​യു​​​മാ​​​ണ് ഇ​​​ന്‍റ​​​ര്‍​നെ​​​റ്റ് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത്. വ​​​ള​​​ർ​​​ച്ച​​​യു​​​ടെ നി​​​ര​​​ക്കി​​​ൽ ന​​​ഗ​​​ര​​​ങ്ങ​​​ളെ അ​​​പേ​​​ക്ഷി​​​ച്ച് ഗ്രാ​​​മീ​​​ണ ഇ​​​ന്ത്യ ബ​​​ഹു​​​ദൂ​​​രം മു​​​ന്നി​​​ലാ​​​ണ്. ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ലെ ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ള്‍ നെ​​​റ്റ് കൊ​​​മേ​​​ഴ്സ്, ഡി​​​ജി​​​റ്റ​​​ൽ പേ​​​യ്മെ​​​ന്‍റു​​​ക​​​ൾ, ഓ​​​ൺലൈ​​​ൻ വി​​​ദ്യാ​​​ഭ്യാ​​​സം എ​​​ന്നി​​​വ​​​യി​​​ലാ​​​ണ് ഇ​​​ന്‍റ​​​ർ​​​നെ​​​റ്റി​​​ലൂ​​​ടെ കൂ​​​ടു​​​ത​​​ൽ ശ്ര​​​ദ്ധ കേ​​​ന്ദ്രീ​​​ക​​​രി​​​ക്കു​​​ന്ന​​​ത്.

ഇ​​​ന്‍റ​​​ര്‍​നെ​​​റ്റ് ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ളി​​​ല്‍ 53 ശ​​​ത​​​മാ​​​നം പു​​​രു​​​ഷ​​​ന്‍​മാ​​​രും 47 ശ​​​ത​​​മാ​​​നം സ്ത്രീ​​​ക​​​ളു​​​മാ​​​ണ്. കൂ​​​ടാ​​​തെ മ​​​റ്റു​​​ള്ള​​​വ​​​രു​​​ടെ മൊ​​​ബൈ​​​ലോ, കം​​​പ്യൂ​​​ട്ട​​​റോ വ​​​ഴി ഇ​​​ന്‍റ​​​ര്‍​നെ​​​റ്റ് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​വ​​​രു​​​ടെ എ​​​ണ്ണ​​​ത്തി​​​ലും വ​​​ര്‍​ധ​​​ന​​​യു​​​ണ്ടാ​​​യ​​​താ​​​യും പ​​​ഠ​​​ന​​​ത്തി​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്നു.

എ​​​സ്.​​​ആ​​​ർ. സു​​​ധീ​​​ർ കു​​​മാ​​​ർ

Related posts

Leave a Comment