ദ് മോസ്റ്റ് ബ്യൂട്ടിഫുള്‍ കോപ്പ് എന്ന വിശേഷണത്തോടെ ഇന്റര്‍നെറ്റ് സെന്‍സേഷനായി മാറിയിരിക്കുകയാണ് ഒരു പെണ്‍കുട്ടി. സ്മിതാ സബര്‍വാള്‍ ഐഎഎസ് എന്ന പേരിലാണ് ചിത്രം ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നത്. എന്നാല്‍, ഇതിന്റെ സത്യാവസ്ഥ എന്താണെന്നാല്‍ തെലങ്കാന കേന്ദ്രീകരിച്ച്, പ്രചരിച്ചുകൊണ്ടിരിക്കുന്ന ചിത്രത്തിലുള്ള പെണ്‍കുട്ടി പോലീസുകാരിയെ അല്ല എന്നുള്ളതാണ്. എന്നെ അറസ്റ്റ് ചെയ്യു ഹര്‍ളിന്‍ എന്ന് അഭ്യര്‍ത്ഥിക്കുന്ന യുവാക്കള്‍ ഐഎഎസുകാരല്ല പോലീസില്‍ ജോലി ചെയ്യുന്നതെന്ന സാമാന്യ ബോധം പോലും നശിച്ചവരാണെന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്.
കൈനാത് അറോറ എന്ന നടിയുടെ ജഗ്ഗാ ജിയുണ്ട എന്ന പഞ്ചാബി സിനിമയില്‍നിന്നുള്ള ഒരു രംഗമാണ് ഇന്റര്‍നെറ്റില്‍ തരംഗമായിരിക്കുന്നത്. താന്‍ പോലീസുകാരിയാണെന്ന് നാട്ടുകാര്‍ മുഴുവന്‍ തെറ്റിദ്ധരിച്ചതോടെ വിശദീകരണവുമായി അവര്‍ ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലുമൊക്കെ ഫോട്ടോ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഞാന്‍ കീഴടങ്ങി, ഹര്‍ലീന്‍ അറസ്റ്റു ചെയ്യാനായി ജനങ്ങള്‍ ക്യുവിലാണ് എന്ന അടിക്കുറിപ്പോടെയാണ് യുവാക്കള്‍ ഹര്‍ലീന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യുന്നത്. സത്യാവസ്ഥ അറിയാതെയാണ് പല യുവാക്കളും ചിത്രം പോസ്റ്റ് ചെയ്യുന്നത്. ഹര്‍ലീന്‍ മാന്‍ താന്‍ ചെയ്യുന്ന കഥാപാത്രത്തിന്റെ പേര് മാത്രമാണെന്നും താന്‍ ഒരു പോലീസ് ഉദ്യോഗസ്ഥയല്ലെന്നും വ്യക്തമാക്കിയ കൈനാത്ത് സിനിമയുടെ സെറ്റില്‍ നിന്നുള്ള ചിത്രങ്ങളും പോസ്റ്റ് ചെയ്തു.