എല്ലാ കന്പനികൾക്കും അവരുടെ ജീവനക്കാരെ തെരഞ്ഞെടുക്കുന്നതിന് ധാരാളം മാനദണ്ഡങ്ങൾ ഉണ്ട്. അവ അവരുടെ കന്പനി പോളിസികൾക്ക് അനുസൃതമായിട്ടാവും. ഇപ്പോഴിതാ റെഡ്ഡിറ്റിൽ ഒരു യുവാവ് പങ്കിട്ട പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. @Affectionate_Law5796 എന്ന യൂസറാണ് പോസ്റ്റ് പങ്ക്വച്ചിരിക്കുന്നത്. തന്റെ പ്രായം മൂലം ഒരു ജപ്പാൻ കന്പനി ജോലിക്ക് എടുക്കാത്തതിനെ കുറിച്ചാണ് യുവാവിന്റെ പോസ്റ്റ്.
21 വയസാണ് യുവാവിന്റെ പ്രായം. ചെറിയ പ്രായത്തിൽ ജോലി തേടിയതിന്റെ പരിഭവം എല്ലാം തന്റെ വയസ് അറിഞ്ഞപ്പോൾ ഇന്റർവ്യൂ ബോർഡിൽ ഉള്ളവരുടെ മുഖത്ത് പ്രകടമായിരുന്നു എന്ന് യുവാവ് പറഞ്ഞു. എച്ച് ആർ പോസ്റ്റിലേക്കുള്ളതായിരുന്നു ഇന്റർവ്യൂ.
വയസ് ശന്പളം എന്നീ കാര്യങ്ങളായിരുന്നു പ്രധാനമായും ഇന്റർവ്യൂവിന് തന്നോട് ചോദിച്ചതെന്നാണ് യുവാവ് പറഞ്ഞത്. പ്രായം പറഞ്ഞതോടെ തന്റെ പ്രായം അനുസരിച്ച് ആ കന്പനിയിൽ ശമ്പളം വളരെ കൂടുതലാണ് എന്നാണ് ഇന്റർവ്യൂ ബോർഡിൽ ഉള്ളവർ പറഞ്ഞത്. ഇതു അവർ പറഞ്ഞതോടെ യുവാവിന്റെ മുഖം മങ്ങാൻ തുടങ്ങി.
എല്ലാ ഇന്റവ്യൂവും കഴിഞ്ഞ ശേഷം താനീ ജോലിക്ക് തീരെ ചെറുപ്പം ആണെന്നാണ് അവർ തന്നെ അറിയിച്ചത് എന്ന് യുവാവ് പോസ്റ്റിൽ പറഞ്ഞു. ജോലി തേടുമ്പോൾ തന്റെ ഈ ചെറിയ പ്രായം ഒരു വെല്ലുവിളിയായി മാറുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല എന്നും യുവാവ് പറയുന്നു.