ബാങ്കിനേക്കാൾ കൂടുതൽ പലിശ കിട്ടുമോ‍?

interest21jan2017
നോ​ട്ട് അ​സാ​ധു​വാ​ക്കി​യ​തി​നു ശേ​ഷ​മു​ള്ള ആ​ശ​ങ്ക​യാ​ണ് ബാ​ങ്കി​നേ​ക്കാ​ൾ കൂ​ടു​ത​ൽ പ​ലി​ശ കി​ട്ടു​മോ? ഇ​തി​നു പ​രി​ഹാ​ര​മാ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ​ത​ന്നെ രം​ഗ​ത്തു​ണ്ട്. ഇ​ന്ത്യാ ഗ​വ​ൺ​മെ​ന്‍റ് ത​ന്നെ അ​വ​ത​രി​പ്പി​ക്കു​ന്ന ബോ​ണ്ടാ​ണ് ഇ​തി​നു പ​രി​ഹാ​ര​മാ​കു​ന്ന​ത്. ആ​റു​ വ​ർ​ഷ കാ​ലാ​വ​ധി​യി​ൽ എ​ട്ടു​ ശ​ത​മാ​നം വാ​ർ​ഷി​ക പ​ലി​ശ​യി​ൽ (10% yield) ഇ​തി​നു ല​ഭി​ക്കു​ന്ന​താ​ണ്. (1000 രൂ​പ നി​ക്ഷേ​പി​ക്കു​ന്ന​വ​ർ​ക്കു കാ​ലാ​വ​ധി ക​ഴി​യു​മ്പോ​ൾ 1601 രൂ​പ ല​ഭി​ക്കും).

ആ​റു​ വ​ർ​ഷം കാ​ലാ​വ​ധി​യു​ണ്ടെ​ങ്കി​ലും ബാ​ങ്കു​ക​ളി​ൽ പ​ണ​യ​പ്പെ​ടു​ത്താ​നു​ള്ള സൗ​ക​ര്യ​വും നി​ല​നി​ൽ​ക്കു​ന്നു. 1000 രൂ​പ​യു​ടെ ഗു​ണി​ത​ങ്ങ​ളാ​യി​ട്ടാ​ണ് നി​ക്ഷേ​പം സ്വീ​ക​രി​ക്കു​ന്ന​ത്. അ​പേ​ക്ഷ​യോ​ടൊ​പ്പം പാ​ൻ​കാ​ർ​ഡ് നി​ർ​ബ​ന്ധ​മാ​യും സ​മ​ർ​പ്പി​ക്ക​ണം. ചെ​ക്കു​ക​ളും ഡ്രാ​ഫ്റ്റു​ക​ളു​മാ​ണ് സ്വീ​ക​രി​ക്കു​ന്ന​ത്.
പ​ലി​ശ​യു​ടെ ഏ​റ്റ​ക്കു​റ​ച്ചി​ലു​ക​ൾ ഈ ​നി​ക്ഷേ​പ​ത്തി​നെ ബാ​ധി​ക്കു​ന്നി​ല്ല എ​ന്ന​ത് വ​ള​രെ ആ​ശ്വാ​സ​ക​ര​മാ​യ ഒ​ന്നാ​ണ്. കാ​ലാ​വ​ധി ക​ഴി​ഞ്ഞ് അ​ഞ്ചു​ ദി​വ​സ​ത്തി​നു​ള്ളി​ൽ പ​ണം തി​രി​കെ ല​ഭി​ക്കു​ന്ന​താ​ണ്.

വ്യ​ക്തി​ക​ൾ, സ​ർ​വ​ക​ലാ​ശാ​ല​ക​ൾ, ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റു​ക​ൾ, ഹി​ന്ദു കു​ടും​ബ​ങ്ങ​ൾ എ​ന്നി​വ​ർ​ക്ക് ഈ ​ബോ​ണ്ടി​ൽ നി​ക്ഷേ​പി​ക്കാ​വു​ന്ന​താ​ണ്. ഇ​തി​ന്‍റെ പ​ലി​ശ ആ​ദാ​യ​നി​കു​തി​യു​ടെ പ​രി​ധി​യി​ൽ വ​രു​മെ​ങ്കി​ലും സ്വ​ത്ത് നി​കു​തി ബാ​ധ​ക​മ​ല്ല. ഈ ​ബോ​ണ്ടി​ൽ പ​ര​മാ​വ​ധി മൂ​ന്ന് ആ​ളു​ക​ളു​ടെ പേ​രി​ൽ നി​ക്ഷേ​പം ന​ട​ത്താ​വു​ന്ന​താ​ണ്. ഈ ​ബോ​ണ്ടി​ൽ നി​ക്ഷേ​പി​ക്കു​ന്ന​തി​നു പ​രി​ധി​യി​ല്ല.

വ​ള​രെ സു​ര​ക്ഷി​ത​വും വ​രു​മാ​ന​മു​ള്ള​തു​മാ​യ ഒ​രു നി​ക്ഷേ​പ​മാ​യി ഇ​തി​നെ കാ​ണാ​വു​ന്ന​താ​ണ്.

നി​ജോ​യ് ജോ​സ് 

Related posts