വടക്കാഞ്ചേരി: തൃശൂർ ഗവ: മെഡിക്കൽ കോളജിൽ ഐഎൻടിയുസി നിർമാണ തൊഴിലാളികളെ സിഐടിയു – സിപിഎം പ്രവർത്തകർ ആക്രമിച്ചതായി പരാതി. സംഘട്ടനത്തിൽ പരിക്കേറ്റ തൊഴിലാളിയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 30 വർഷത്തോളമായി പ്രവർത്തിക്കുന്ന ഐഎൻടിയുസി നിർമ്മാണ തൊഴിലാളികളെയാണ് സിഐടിയു -സിപിഎം പ്രവർത്തകർ മർദ്ദിച്ചത്.
നിലവിൽ ഐഎൻടിയുസിക്ക് മാത്രമാണ് മെഡിക്കൽ കോളജിൽ യുണിയനുള്ളത്. നിലവിലുള്ള തൊഴിലാളികൾക്ക് തന്നെ തൊഴിലില്ലാത്ത അവസ്ഥയാണ് നിലനിൽക്കുന്നതെന്ന് നേതാക്കൾ പറയുന്നു. എന്നാൽ സിഐടിയുവിന്റെ പിൻതുണയോടെ പുറമെയുള്ളവർ നിരന്തരം പ്രശ്നങ്ങൾ സൃഷ്ടിക്കാറുള്ളതായും പരാതിയിൽ പറയുന്നു.
തൊഴിൽ സമയത്ത് യാതൊരു വിധ പ്രകോപനവും ഇല്ലാതെയാണ് ഇവരുടെ ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ പരിക്കേറ്റ തൊഴിലാളി തങ്കപ്പനെ ഗുരുതര പരിക്കുകളോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.