ചവറ : ഗ്രാമങ്ങള്‍തോറും അസംഘടിത തൊഴിലാളികളെ സംഘടിപ്പിച്ചു അവരുടെ പ്രവര്‍ത്തനം വഴി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുമെന്ന് ഐഎന്‍ടിയുസി ചവറ റീജിയണല്‍ കമ്മിറ്റി തീരുമാനിച്ചു. ഇതിന്റെ പ്രാഥമിക ചുവടുവയ്പ്പായി ഐഎന്‍ടിയുസി സംസ്ഥാന കമ്മിറ്റിയുടെ തീരുമാനപ്രകാരം വാര്‍ഡ് തലത്തില്‍ തെരഞ്ഞെടുക്കപ്പെട്ട അഞ്ചു തൊഴിലാളി പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കും.
ഇന്ദിരാഗാന്ധിയുടെ 32-ാമത് ചരമ വാര്‍ഷിക ദിനമായ 31 ന് ചവറയില്‍ ഇന്ദിരാഗാന്ധി സ്മൃതി സംഗമം സംഘടിപ്പിക്കും. മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറിയും കൊല്ലം ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റുമായ കെ.സി.രാജന് സ്മൃതി സംഗമം ഉദ്ഘാടനം ചെയ്യും.
കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ഗാന്ധി-നെഹ്റു പേരുകള്‍ മുഴുവന്‍ ആര്‍എസ്എസ് – ബിജെപി നേതാക്കളുടേതാക്കി മാറ്റി ജനാധിപത്യ വിരുദ്ധ രീതിയില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരെ തൊഴിലാളി കൂട്ടായ്മ സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി നവംബര്‍ 14 ന് പഞ്ചായത്തടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഗാന്ധി-നെഹ്റു നിന്ദയ്ക്കെതിരെ ധര്‍ണ്ണ നടത്തുവാനും തീരുമാനിച്ചു.