ചിക്കന് പ്രേമികളുടെ എക്കാലത്തെയും ഇഷ്ടവിഭവങ്ങളിലൊന്നായ ചിക്കന് ടിക്കയുടെ മസാല കണ്ടുപിടിച്ച ഷെഫ് അലി അഹമ്മദ് അസ്ലം (77) അന്തരിച്ചു.
സ്കോട്ട്ലന്ഡിലെ ഗ്ലാസ്ഗോയില് അലി അഹമ്മദിന്റെ ഉടമസ്ഥതയില് പ്രവര്ത്തിക്കുന്ന ഷിഷ് മഹല് റസ്റ്ററന്റാണ് മരണവിവരം പുറത്ത് വിട്ടത്.
തിങ്കളാഴ്ച രാവിലെയായിരുന്നു അന്ത്യം. 1970കളിലാണ് അലി അഹമ്മദ് തക്കാളി സോസ് ചേര്ത്തുള്ള ചിക്കന് ടിക്ക മസാലയുടെ കൂട്ട് വികസിപ്പിച്ചത്.
ഒരിക്കല് റസ്റ്ററന്റില് തയ്യാറാക്കിയ ചിക്കന് ടിക്കയുടെ മസാല വല്ലാതെ കുറുകിയിരിക്കുന്നുവെന്നും അല്പം സോസ് ചേര്ക്കുന്നത് നന്നായിരിക്കുമെന്നും ഒരു ഉപഭോക്താവ് അറിയിച്ചു.
തുടര്ന്നാണ് ലോക പ്രശസ്തമായ ചിക്കന് ടിക്ക മസാല അലി അഹമ്മദ് തയ്യാറാക്കുന്നത്. യോഗര്ട്ട്, ക്രീം, സുഗന്ധവ്യഞ്ജനങ്ങള്, തക്കാളി സോസ് എന്നിവ ചേര്ത്താണ് ഈ സ്പെഷ്യല് മസാല തയ്യാറാക്കുന്നത്.