കൊച്ചി: മാര്‍ക്ക് ലിസ്റ്റ് വിവാദത്തില്‍ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോ നല്കിയ പരാതിയില്‍ എറണാകുളം ജില്ലാ ക്രൈംബ്രാഞ്ച് ഇന്ന് അന്വേഷണം ആരംഭിക്കും.
ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പയസ് ജോര്‍ജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. തിരുവനന്തപുരത്തുള്ള ആര്‍ഷോ കൊച്ചിയിലെത്തിയാലുടന്‍ അദേഹത്തിന്റെ മൊഴി രേഖപ്പെടുത്തും. ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചായിരിക്കും അന്വേഷണം നടത്തുക.
പരീക്ഷയെഴുതാതെ തന്നെ ജയിപ്പിച്ചെന്ന രീതിയില്‍ രേഖകള്‍ പുറത്തുവന്നതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ് ആര്‍ഷോയുടെ ആരോപണം. കോളജ് പ്രിന്‍സിപ്പല്‍ അടക്കമുളളവരെ എതിര്‍കക്ഷിയാക്കിയാണ് കേസ്.
എന്നാല്‍ ആര്‍ഷോയുടെ പേര് വിജയിച്ചവരുടെ പട്ടികയില്‍ കടന്നുകൂടിയത് സാങ്കേതികപ്പിഴവ് കൊണ്ടാണെന്ന് മഹാരാജാസ് കോളജ് ഗവേണിംഗ് കൗണ്‍സില്‍ അറിയിച്ചിരുന്നു.