ഉന്നതനെക്കാണാന്‍ സ്വപ്ന പൊതിയുമായി പോകുമായിരുന്നുവെന്ന് സെക്യൂരിറ്റി ജീവനക്കാരന്‍ ! സ്വപ്‌നയുടെ വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ കണ്ട എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ക്ക് ഞെട്ടല്‍…

സ്വര്‍ണക്കടത്ത് കേസ് നിര്‍ണായക വഴിത്തിരിവിലേക്കെന്ന് സൂചന. രണ്ടു വര്‍ഷത്തെ സന്ദേശങ്ങളാണ് സ്വപ്‌നയുടെ ഫോണില്‍ നിന്ന് ശാസ്ത്രീയ പരിശോധനയിലൂടെ കണ്ടെടുത്തത്.

ഡോളര്‍ കടത്തിലടക്കം സുപ്രധാന വിവരങ്ങളുള്ള ചാറ്റുകളാണിവ. ഇ.ഡിയില്‍നിന്നു വിശദാംശങ്ങള്‍ വാങ്ങി കസ്റ്റംസ് നടത്തിയ ചോദ്യംചെയ്യലില്‍ സ്വപ്ന നിര്‍ണായക വിവരങ്ങള്‍ വെളിപ്പെടുത്തിയതോടെയാണു മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കി രഹസ്യമൊഴി രേഖപ്പെടുത്തുന്നത്.

ഈ തെളിവുകള്‍ വമ്പന്മാരിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നും സൂചനയുണ്ട്. സ്വപനയുടെ വെളിപ്പെടുത്തല്‍ ഉന്നത നേതാവിന്റെ പങ്ക് വ്യക്തമാക്കിയതായാണ് വിവരം. ഫോണില്‍ നിന്നു കണ്ടെടുത്ത വാട്‌സ്ആപ്പ് സന്ദേശങ്ങളിലാണ് ഇത് വ്യക്തമായിരിക്കുന്നത്.

രണ്ടു വര്‍ഷത്തെ സന്ദേശങ്ങളാണ് സ്വപ്നയുടെ ഫോണില്‍ നിന്നു ശാസ്ത്രീയ പരിശോധനയിലൂടെ കണ്ടെത്തിയത്. ഡോളര്‍ കടത്തിലടക്കം സുപ്രധാന വിവരങ്ങളുള്ള ചാറ്റുകളാണിവ.

ഇ.ഡിയില്‍നിന്നു വിശദാംശങ്ങള്‍ വാങ്ങി കസ്റ്റംസ് നടത്തിയ ചോദ്യംചെയ്യലില്‍ സ്വപ്ന നിര്‍ണായക വിവരങ്ങള്‍ വെളിപ്പെടുത്തിയതോടെയാണു മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കി രഹസ്യമൊഴി രേഖപ്പെടുത്തുന്നത്.

കഴിഞ്ഞ മൂന്നു മുതല്‍ രണ്ടു ദിവസം നടത്തിയ മൊഴിയെടുക്കല്‍ ഇന്നു തുടരും. ഒരു ഉന്നതനെ കാണാന്‍ സ്വപ്ന പൊതിയുമായി പോകുന്നതും തിരിച്ചുവരുന്നതും കണ്ടതായി സെക്യൂരിറ്റി ജീവനക്കാരന്‍ മൊഴി നല്‍കിയതായി സൂചനയുണ്ട്. ഇദ്ദേഹം തനിക്കൊപ്പം വിദേശയാത്ര നടത്തിയെന്നു സ്വപ്ന വെളിപ്പെടുത്തി.

ഈ യാത്രകളില്‍ ഗ്രീന്‍ ചാനല്‍ സൗകര്യമുപയോഗിച്ചു സ്വന്തം ബാഗില്‍ ഡോളര്‍ കടത്തിയോ എന്നു പരിശോധിക്കുകയാണ്. ചില വിവരങ്ങള്‍ വീണ്ടെടുത്ത ചാറ്റിലുണ്ടെന്നാണു വിവരം.

ഏതാനും വര്‍ഷങ്ങള്‍ക്കിടെ നടത്തിയ നിരവധി വിദേശ യാത്രകളുടെയും സ്വപ്നയുമായുള്ള വ്യക്തിബന്ധത്തിന്റെയും വിദേശത്തെ കൂടിക്കാഴ്ചകളുടെയും വിവരങ്ങള്‍ ചാറ്റുകളിലുണ്ടെന്നാണു സൂചന. ഇദ്ദേഹത്തെ ചോദ്യം ചെയ്യുന്നതില്‍ അന്തിമ തീരുമാനമായിട്ടില്ല.

Related posts

Leave a Comment