അയഡിന്റെ കുറവുമൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്ന ങ്ങളാണ് അയഡിൻ ഡിഫിഷ്യൻസി ഡിസോർഡേഴ്സ് (ഐഡിഡി). സാധാരണ തൈറോയ്ഡ് പ്രവർത്തനം, വളർച്ച, വികസനം എന്നിവയ്ക്ക് അത്യന്താപേക്ഷിതമായ സൂക്ഷ്മ പോഷകമാണ് അയഡിൻ.
ഗർഭിണികളിൽ, കുട്ടികളിൽ
അയഡിന്റെ കുറവ് പലതരത്തിലുള്ള ആരോഗ്യ – വികാസ പ്രത്യാഘാതങ്ങളിലേക്ക് നയിച്ചേക്കാം. അയഡിന്റെ കുറവ് മാനസിക വൈകല്യത്തിന്റെ ഒരു പ്രധാന കാരണമാണ്.
പ്രത്യേകിച്ച് ഗർഭാവസ്ഥയിലും കുട്ടിക്കാലത്തും അയഡിന്റെ കുറവ് ദോഷകരമാണ്. ഐഡിഡികൾ ക്രെറ്റിനിസം, ഗർഭം അലസൽ എന്നിവയിലേക്ക് നയിച്ചേക്കാം; നേരിയ കുറവ് പോലും പഠനശേഷിയുടെ ഗണ്യമായ നഷ്ടത്തിന് കാരണമാകും.
എങ്ങനെ തടയാം?
ലോകമെമ്പാടുമുള്ള ഒരു വലിയ പൊതുജനാരോഗ്യ പ്രശ്നമാണ് അയഡിൻ ഡിഫിഷ്യൻസി ഡിസോർഡേഴ്സ്. ലോകമെമ്പാടുമുള്ള 1.5 ബില്യണിലധികം ആളുകൾ ഐഡിഡിയുടെ അപകടത്തിലാണ്.
നമ്മുടെ രാജ്യത്ത്, 200 ദശലക്ഷത്തിലധികം ആളുകൾ ഐഡിഡികളുടെ അപകടസാധ്യതയുള്ളവരാണെന്നും 71 ദശലക്ഷം ആളുകൾ ഗോയിറ്ററും മറ്റ് ഐഡിഡികളും അനുഭവിക്കുന്നുണ്ടെന്നും കണക്കാക്കപ്പെടുന്നു.
എന്നിരുന്നാലും, ഈ വൈകല്യങ്ങൾ ഉണ്ടാകുന്നതിനുമുമ്പ് എളുപ്പത്തിൽ തടയാം. ഐഡിഡിയുടെ വിശാലമായ സ്പെക്ട്രം തടയാനുള്ള ഏറ്റവുംലളിതമായ മാർഗ്ഗം ദിവസവും അയഡൈസ്ഡ് ഉപ്പ് കഴിക്കുക എന്നതാണ്.
നാഷണൽ അയഡിൻ ഡെഫിഷൻസിഡിസോർഡേഴ്സ് കൺട്രോൾ പ്രോഗ്രാം
പ്രശ്നത്തിന്റെ വ്യാപ്തി മനസിലാക്കി 1962 ൽ കേന്ദ്ര ഗവൺമെന്റ് 100 ശതമാനം കേന്ദ്രസഹായമുള്ള നാഷണൽ ഗോയിറ്റർ കൺട്രോൾ പ്രോഗ്രാം (എൻജിസിപി) ആരംഭിച്ചു.
1992 ഓഗസ്റ്റിൽ നാഷണൽ ഗോയിറ്റർ കൺട്രോൾ പ്രോഗ്രാം
(എൻജിസിപി) നാഷണൽ അയഡിൻ ഡെഫിഷൻസി ഡിസോർഡേഴ്സ് കൺട്രോൾ പ്രോഗ്രാം (എൻഐഡിഡിസിപി) എന്ന് പുനർനാമകരണം ചെയ്തു.)
വൈഡ് സ്പെക്ട്രം അയോഡിൻ ഡിഫിഷ്യൻസി ഡിസോർഡേഴ്സ് (IDD) ഉൾപ്പെടുത്തിക്കൊണ്ട് എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഈ പ്രോഗ്രാം നടപ്പിലാക്കുന്നു.
ലക്ഷ്യം
# രാജ്യത്ത് ഐഡിഡിയുടെ വ്യാപനം 5% ൽ താഴെയാക്കുക.
# ഗാർഹിക തലത്തിൽ ആവശ്യത്തിന് അയോഡേറ്റഡ് ഉപ്പിന്റെ (15ppm) 100% ഉപഭോഗംഉറപ്പാക്കൽ
* സാധാരണ ഉപ്പിന് പകരം അയഡൈസ്ഡ് ഉപ്പ് വിതരണം ചെയ്യുക.
* അയഡൈസ്ഡ് ഉപ്പ്, മൂത്രാശയ അയോഡിൻ വിസർജനം എന്നിവയുടെ ലബോറട്ടറി നിരീക്ഷണം.
അയഡിൻചേർത്ത ഉപ്പ്
ഭക്ഷ്യ മായം ചേർക്കൽ നിയമം 1954 പ്രകാരം 2006 മേയ് മുതൽ രാജ്യത്ത് നേരിട്ട് മനുഷ്യ ഉപഭോഗത്തിനായി അയഡൈസ് ചെയ്യാത്ത ഉപ്പ് വിൽക്കുന്നത് നിരോധിച്ചുകൊണ്ട് ഇന്ത്യൻ സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. അയഡൈസ്ഡ് ഉപ്പിന്റെ സാർവത്രിക ഉപയോഗം ഐഡിഡികൾ തടയുന്നതിനുള്ള ലളിതവും ചെലവുകുറഞ്ഞതുമായ മാർഗമാണ്.
വിവരങ്ങൾക്കു കടപ്പാട്: സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ആരോഗ്യ കേരളം & നാഷണൽ ഹെൽത്ത് മിഷൻ ആലപ്പുഴ