ലണ്ടൻ: ലണ്ടനിൽ ഇന്ത്യൻ വംശജരായ കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തി.
വെസ്റ്റ് ലണ്ടനിലെ ബ്രെന്റ്ഫോർഡിൽ താമസിക്കുന്ന കുഹാരാജ് സീതാംപരനാഥൻ(42) ഭാര്യ പൂർണാ കാമേശ്വരി ശിവരാജ്(36) മകൻ കൈലാശ് കുഹാരാജ് എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.
ഭാര്യയെയും മകനെയും കൊലപ്പെടുത്തിയ ശേഷം കുഹാരാജ് ജീവനൊടുക്കിയെന്നാണ് സംശയം. മൂന്നംഗ കുടുംബത്തെക്കുറിച്ച് വിവരമൊന്നും ഇല്ലാത്തതിനാൽ ബന്ധുക്കളിൽ ഒരാൾ പോലീസിനെ അറിയിച്ചിരുന്നു.
തുടർന്ന് പോലീസും ഇവരെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. ഇതേതുടർന്നു നടത്തിയ പരിശോധനയിലാണു മൃതദേഹങ്ങൾ കണ്ടെത്തിയത്.
ആദ്യം കാമേശ്വരിയുടെയും മകന്റെയും മൃതദേഹമാണ് ആദ്യം കണ്ടെത്തിയത്. കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ നിലയിൽ കുഹാരാജും സമീപത്തുണ്ടായിരുന്നു. അൽപസമയത്തിനകം ഇയാളും മരിച്ചു.
മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. വ്യാഴാഴ്ച നടക്കുന്ന പോസ്റ്റ്മോർട്ടത്തിനും വിശദമായ അന്വേഷണങ്ങൾക്കും ശേഷം മാത്രമേ മരണം സംബന്ധിച്ചു വ്യക്തത കൈവരികയുള്ളുവെന്നു പോലീസ് അറിയിച്ചു.