ജയ്പുർ: യാചകവേഷത്തിൽ ചാക്ക് നിറയെ നാണയവുമായി ഒരാൾ മൊബൈൽ ഫോൺ സ്റ്റോറിൽ എത്തുന്നു. മുഷിഞ്ഞുനാറിയ വേഷവുമായി എത്തിയ യാചകനെ കടയിൽ കയറ്റാൻ കടയുടമ ആദ്യം വിസമ്മതിച്ചു.
തനിക്ക് ഐ ഫോൺ വേണമെന്നും പണം കൊണ്ടുവന്നിട്ടുണ്ടെന്നും പറഞ്ഞതോടെ സ്ഥിതി മാറി. 1,80,000 രൂപ വിലയുള്ള ഐ ഫോൺ-15 ആണു യാചകൻ ആവശ്യപ്പെട്ടത്. അത്രയും നാണയങ്ങൾ ചാക്കിലുണ്ടായിരുന്നു താനും. ഒടുവിൽ കടയുടമയുമായി സെൽഫി എടുത്ത് ഐ ഫോണുമായി യാചകൻ മടങ്ങുന്നു.
ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിനു പിന്നാലെ സംഭവത്തിന്റെ യഥാർഥ വസ്തുതയും പുറുത്തുവന്നു. സത്യത്തിൽ ഐ ഫോൺ വാങ്ങാനെത്തിയത് ഒരു ഭിക്ഷക്കാരനായിരുന്നില്ല.
റീൽസ് ഷൂട്ട് ആയിരുന്നു അവിടെ നടന്നത്. എഴുതിത്തയാറാക്കിയ സ്ക്രിപ്റ്റ് സഹിതമായിരുന്നു ചിത്രീകരണം. യാഥാർഥ്യമതാണെങ്കിലും ലക്ഷക്കണക്കിന് ആളുകളാണ് വീഡിയോ കണ്ടത്.