സോഷ്യൽ മീഡിയയും പരസ്യങ്ങളും യുവതലമുറയെ നന്നായി സ്വാധീനിക്കാറുണ്ട്. പലരുടെയും സ്വപന്മാണ് സ്വന്തമായൊരു ഐഫോൺ വേണമെന്നുള്ളത്. ആ സ്വപ്നത്തിനായി വാശി പിടിച്ച ഒരു യുവാവാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ സംസാരവിഷയം.
പൂക്കച്ചവടക്കാരിയായ തന്റെ അമ്മയോട് നിരന്തരമായി യുവാവ് ഐഫോൺ വേണമെന്ന് ആവശ്യപ്പെടുമായിരുന്നു. ഐഫോൺ കിട്ടുന്നത് വരെ ഭക്ഷണം കഴിക്കില്ലന്ന് പറഞ്ഞ് മൂന്ന് ദിവസം നിരഹാരം കിടക്കുകയും ചെയ്തു. ഒടുവിൽ യുവാവിന് ഐഫോൺ കിട്ടി.
Ghar Ke Kalesh എന്ന അക്കൗണ്ടിൽ നിന്നും ഷെയർ ചെയ്ത വീഡിയോയിലാണ് സംഭവങ്ങൾ കാണിക്കുന്നത്. വീഡിയോയിൽ കൈയിൽ കാശുമായി നിൽക്കുന്ന യുവാവിനെയും അമ്മയേയും കാണാം. ഒരു മൊബൈൽ സ്റ്റോറിലാണ് ഇരുവരും ഉള്ളത്. തന്റെ സ്റ്റോറിന്റെ പ്രൊമോഷന് വേണ്ടി കടക്കാരൻ തന്നെയാണ് വീഡിയോ ഷൂട്ട് ചെയ്തത് എന്നാണ് കരുതുന്നത്.
തന്റെ മകന്റെ ആഗ്രഹം സാധിച്ചതിൽ സന്തോഷമുണ്ടെന്ന് അമ്മ പറയുന്നുണ്ടെങ്കിലും യഥാർഥത്തിൽ അമ്മയുടെ മുഖത്ത് സന്തോഷമില്ലെന്നാണ് നെറ്റിസൺസ് പറയുന്നത്. നിരവധിപ്പേരാണ് ഈ മകനെയും അതുപോലെ വീഡിയോ ഷൂട്ട് ചെയ്ത കടക്കാരനെയും വിമർശിച്ചത്.
This Guy stopped eating food and was demanding iPhone from her mother, His mother finally relented and gave him money to buy iPhone. She sells flowers outside a mandir.
— Ghar Ke Kalesh (@gharkekalesh) August 18, 2024
pic.twitter.com/CS59FAS4Z4