ജീൻസിന്റെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന ഐ ഫോൺ പൊട്ടിത്തെറിച്ച് യുവാവിനു സാരമായി പൊള്ളലേറ്റതായി റിപ്പോർട്ട്. ഉത്തർപ്രദേശ് അലിഗഡ് ജില്ല ഛര പോലീസ് സ്റ്റേഷൻ പരിധിയിലെ ശിവപുരിയിലാണു ഞെട്ടിക്കുന്ന സംഭവം.
വലിയ ശബ്ദത്തോടെയാണ് ഫോൺ പൊട്ടിത്തെറിച്ചത്. പൊള്ളലേറ്റ യുവാവ് ആശുപത്രിയിൽ ചികിത്സ തേടി. ദിവസങ്ങൾക്കുമുൻപ് വാങ്ങിയ ആപ്പിൾ ഐ ഫോൺ 13 ആണു പൊട്ടിത്തെറിച്ചതെന്നു യുവാവ് പറയുന്നു. കത്തിയ ഫോണിന്റെ ദൃശ്യങ്ങൾ യുവാവ് എക്സിൽ പങ്കുവച്ചു. നിരവധിപ്പേർ സംഭവത്തിൽ ആശങ്ക പ്രകടിപ്പിച്ചു.