ഹൈദരാബാദിലെ കൃഷ്ണ ജില്ലയിലെ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലാണ് സംഭവം. വഴിപാട് സമര്‍പ്പിക്കുന്ന പെട്ടിയില്‍ നിന്നാണ് അധികൃതര്‍ ഫോണ്‍ കണ്ടെത്തിയത്.ആദ്യമായാണ് ഇത്തരത്തില്‍ ഒരു നേര്‍ച്ച ലഭിച്ചത്. ഫോണിന്റെ കവറിനുള്ളില്‍ വാറണ്ടി കാര്‍ഡ് പോലും ഉണ്ടായിരുന്നുവെന്ന് ക്ഷേത്ര അധികൃതര്‍ പറയുന്നു.
മൂന്ന് മാസങ്ങള്‍ക്ക് ശേഷം കഴിഞ്ഞ വെള്ളിയാഴ്ചയാണ് കാണിക്കവഞ്ചി തുറന്നത്. എന്നാല്‍ എത്ര ദിവസം മുമ്പാണ് ഫോണ്‍ കാണിക്ക വഞ്ചിയില്‍ ഇട്ടതെന്നോ ആരാണ് ഇട്ടതെന്നോ വ്യക്തമല്ല. നിലവില്‍ ഐഫോണ്‍ സിക്സിന് 26,000 രൂപയോളം രൂപ വിലയുണ്ട്. ആളുകളുടെ കയ്യില്‍ നിന്നും അബദ്ധത്തില്‍ വഴുതി വീഴുന്ന ഫോണുകള്‍ കാണിക്കവഞ്ചിയില്‍ നിന്നും കിട്ടാറുണ്ടെന്നും എന്നാല്‍ ഇതാദ്യമായാണ് ഇത്ര വിലകൂടിയ ഫോണ്‍ ഒരാള്‍ ക്ഷേത്രത്തിലേക്ക് സംഭാവന ചെയ്യുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
വിശ്വാസി സ്മാര്‍ട്ട്ഫോണ്‍ ബിസിനസ് ആരംഭിച്ചിരിക്കാനാണ് സാധ്യതയെന്നും അതിനാലാണ് ഫോണ്‍ നേര്‍ച്ചയായി സമര്‍പ്പിച്ചിച്ചതെന്ന് കരുതുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.