ആശിച്ച് ഫോൺ വാങ്ങിയാൽ തലയിലും താഴത്തും വെക്കാതെ ആകും മിക്കവരും കൊണ്ട് നടക്കുന്നത്. ബാംഗ്ളൂർ ഫ്രേസർ ടൗണിലെ താമസക്കാരനായ ആവേസ് ഖാൻ എന്ന 30 കാരൻ അതുപോലെ ആഗ്രഹിച്ച് 2021 ഒക്ടോബറിൽ ഐഫോൺ 13 വാങ്ങി. ഒരു വർഷത്തെ വാറണ്ടി ആണ് ഫോണിനുണ്ടായിരുന്നത്.
എന്നാൽ കുറച്ച് മാസങ്ങള്‍ കുറച്ച് മാസങ്ങൾക്ക് ശോഷം ഫോണിന്റെ ബാറ്ററിയും സ്പീക്കറും പ്രശ്നത്തിലായി. അങ്ങനെ 2022 ഓഗസ്റ്റിൽ ആവേസ് ഖാന് ഫോണ്‍ ഇന്ദിരാനഗറിലെ സേവന കേന്ദ്രത്തിലെത്തിൽ നന്നാക്കുന്നതിനായി എത്തിച്ചു.
ഫോണിനു നിസാരമായ പ്രശ്നമാണെന്നും ഒരാഴ്ചയ്ക്കുള്ളില്‍ ഇത് പരിഹരിക്കാമെന്നും ജീവനക്കാർ യുവാവിനോട് പറഞ്ഞു.ഫോൺ അവർ വാങ്ങി വെച്ചു. എന്നാൽ രണ്ടാഴ്ചയോളം ഫോണിനെ കുറിച്ച് യാതൊരു വിവരവും ആവേസ് ഖാനുണ്ടായില്ല.
കുറച്ചു ദിവസങ്ങൾക്ക് ശേഷം ഫോണിന്റെ പുറം കവറിനുള്ളില്‍ പശ പോലുള്ള ഒട്ടുന്ന എന്തോ ഒരു വസ്തു കണ്ടെത്തിയതായി സേവന കേന്ദ്രത്തില്‍ നിന്നും വിളിച്ച് പറഞ്ഞു. മാത്രമല്ല, ഈ പ്രശ്നം ഒരു വര്‍ഷത്തെ വാറന്റിക്ക് കീഴില്‍ വരില്ലെന്നും അവർ അറിയിച്ചു.
അങ്ങനെ 2022 ഒക്ടോബറിൽ ആവേസ് ഖാന് സേവന കേന്ദ്രത്തിനെതിരെ ഒരു വക്കീല്‍ നോട്ടീസ് അയച്ചു. പക്ഷേ, സേവന കേന്ദ്രം അതിന് മറുപടി നല്‍കാത്തതിനെ തുടർന്ന് ഇയാൾ 2022 ഡിസംബറില്‍ പ്രാദേശിക ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനിൽ പരാതിപെട്ടു.
പരാതി കേട്ട ഉപഭോക്തൃ കോടതി ആപ്പിള്‍ ഇന്ത്യയോട് പലിശ സഹിതം 79,900 രൂപ നഷ്ടപരിഹാരവും 20,000 രൂപ അധികമായി യുവാവിനു നൽകണമെന്നും ഉത്തരവിട്ടു.