ദുബായി: യുഎഇ വേദിയാകുന്ന ഐപിഎൽ മത്സരങ്ങളിൽ കാണികൾക്കും പ്രവേശനമുണ്ടായിരിക്കും. ഐപിഎൽ സിഒഒ ഹോമംഗ് അമിൻ ഇക്കാര്യം ഫ്രാഞ്ചൈസികളെ അറിയിച്ചു. എന്നാൽ സ്റ്റേഡിയത്തിന്റെ ശേഷിക്ക് അനുസരിച്ച് കാണികൾക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. നിയന്ത്രിത എണ്ണം ആളുകൾക്ക് മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക.
മേയിൽ ഇന്ത്യയിൽ തുടങ്ങിയ ഐപിഎൽ 2021 സീസണ് കോവിഡ് വ്യാപനം മൂലം പാതിവഴിയിൽ നിർത്തിയിരുന്നു. പിന്നീടാണ് ശേഷിക്കുന്ന മത്സരങ്ങൾ യുഎഇയിൽ നടത്താൻ ബിസിസിഐ തീരുമാനിച്ചത്. സെപ്റ്റംബർ 19-നാണ് രണ്ടാം ഭാഗം തുടങ്ങുന്നത്. ദുബായി, അബുദാബി, ഷാർജ എന്നിവടങ്ങളിലാണ് മത്സരങ്ങൾ നടക്കുക.
2019ന് ശേഷം ഐപിഎൽ മത്സരങ്ങളിൽ കാണികളെ പ്രവേശിപ്പിച്ചിരുന്നില്ല. 2020 സീസണ് പൂർണമായും യുഎഇയിൽ നടന്നത് കാണികൾക്ക് പ്രവേശനം ഇല്ലാതെയാണ്.