ഐ​​പി​​എ​​ൽ 2024 സീ​​സ​​ണി​​ൽ 200ഉം 250​​ഉം വെ​​റും സം​​ഖ്യ​​മാ​​ത്രം

ഐ​​പി​​എ​​ൽ ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റി​​ൽ 300 റ​​ണ്‍​സ് പി​​റ​​ക്കു​​ന്ന സ​​മ​​യം അ​​തി​​വി​​ദൂ​​ര​​മ​​ല്ലെ​​ന്ന് ആ​​രാ​​ധ​​ക പ​​ക്ഷം. ഒ​​രു​​കാ​​ല​​ത്ത് 200 ക​​ട​​ന്നാ​​ൽ ടീം ​​ജ​​യി​​ച്ചെ​​ന്നു ക​രു​തി​യി​രു​ന്നി​ട​ത്തു​നി​ന്ന് കാ​​ര്യ​​ങ്ങ​​ൾ മാ​​റി​​മ​​റി​​ഞ്ഞു.

200ഉം 250​​ഉം ഒ​​ന്നും സു​​ര​​ക്ഷി​​ത​​മ​​ല്ലാ​​ത്ത ഐ​​പി​​എ​​ൽ കാ​​ല​​ത്തി​​ലൂ​​ടെ​​യാ​​ണ് ഇ​​പ്പോ​​ൾ നാം ​​സ​​ഞ്ച​​രി​​ക്കു​​ന്ന​​ത്. ഐ​​പി​​എ​​ൽ ച​​രി​​ത്ര​​ത്തി​​ൽ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ മ​​ത്സ​​ര​​ത്തി​​ൽ ര​​ണ്ട് ടീ​​മും 200+ സ്കോ​​ർ നേ​​ടു​​ന്ന റി​​ക്കാ​​ർ​​ഡ് 2024 സീ​​സ​​ണി​​ൽ തി​​രു​​ത്ത​​പ്പെ​​ടു​​മെ​​ന്ന് ഏ​​ക​​ദേ​​ശം ഉ​​റ​​പ്പാ​​യി​​ക്ക​​ഴി​​ഞ്ഞു.

2023 സീ​​സ​​ണി​​ൽ 12 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ ഇ​​രു​​ടീ​​മും 200+ സ്കോ​​ർ ക​​ട​​ന്ന​​താ​​യി​​രു​​ന്നു ഇ​​തു​​വ​​രെ​​യു​​ള്ള റി​​ക്കാ​​ർ​​ഡ്. 2024 സീ​​സ​​ണി​​ൽ രാ​​ജ​​സ്ഥാ​​ൻ റോ​​യ​​ൽ​​സും സ​​ണ്‍​റൈ​​സേ​​ഴ്സ് ഹൈ​​ദ​​രാ​​ബാ​​ദും ത​​മ്മി​​ൽ ന​​ട​​ന്ന മ​​ത്സ​​ര​​ത്തോ​​ടെ ആ ​​റി​​ക്കാ​​ർ​​ഡി​​ന് ഒ​​പ്പം എ​​ത്തി.

ഇ​​നി ഒ​​രു ത​​വ​​ണ​​കൂ​​ടി ഇ​​രു​​ടീ​​മും 200+ സ്കോ​​ർ നേ​​ടി​​യാ​​ൽ ച​​രി​​ത്ര​​ത്താ​​ളി​​ൽ 2024 സീ​​സ​​ണ്‍ ഇ​​ടം​​പി​​ടി​​ക്കും. വൈ​​കാ​​തെ അ​​ത് സം​​ഭ​​വി​​ക്കു​​മെ​​ന്നു​​വേ​​ണം ക​​രു​​താ​​ൻ. കാ​​ര​​ണം, ഈ ​​സീ​​സ​​ണി​​ലെ 50-ാം മ​​ത്സ​​ര​​മാ​​യി​​രു​​ന്നു സ​​ണ്‍​റൈ​​സേ​​ഴ്സും രാ​​ജ​​സ്ഥാ​​ൻ റോ​​യ​​ൽ​​സും ത​​മ്മി​​ൽ ഹൈ​​ദ​​രാ​​ബാ​​ദി​​ൽ ന​​ട​​ന്ന​​ത്. ഫൈ​​ന​​ൽ അ​​ട​​ക്കം 74 മ​​ത്സ​​ര​​ങ്ങ​​ളാ​​ണ് 17-ാം സീ​​സ​​ണി​​ൽ ഉ​​ള്ള​​ത്.

ഒ​​രു റ​​ണ്‍ ജ​​യം

200 ക​​ട​​ന്നി​​ട്ടും ഒ​​രു റ​​ണ്ണി​​ന് മാ​​ത്രം ര​​ണ്ട് ടീം ​​ജ​​യി​​ച്ച ഐ​​പി​​എ​​ൽ ച​​രി​​ത്ര​​ത്തി​​ലെ ആ​​ദ്യ സീ​​സ​​ണ്‍ ആ​​ണി​​തെ​​ന്ന​​തും ശ്ര​​ദ്ധേ​​യം. സ​​ണ്‍​റൈ​​സേ​​ഴ്സ് ഹൈ​​ദരാ​​ബാ​​ദി​​ന്‍റെ 201/3 എ​​ന്ന സ്കോ​​ർ പി​​ന്തു​​ട​​ർ​​ന്ന രാ​​ജ​​സ്ഥാ​​ൻ റോ​​യ​​ൽ​​സ് 200/7ലാ​​ണ് ഇ​​ന്നിം​​ഗ്സ് അ​​വ​​സാ​​നി​​പ്പി​​ച്ച​​ത്, സീ​​സ​​ണി​​ലെ ര​​ണ്ടാം ഒ​​രു റ​​ണ്‍ ജ​​യം. ഏ​​പ്രി​​ൽ 21ന് ​​കോ​​ൽ​​ക്ക​​ത്ത നൈ​​റ്റ് റൈ​​ഡേ​​ഴ്സാ​​ണ് 17-ാം സീ​​സ​​ണി​​ലെ ആ​​ദ്യ ഒ​​രു റ​​ണ്‍ ജ​​യം നേ​​ടി​​യ​​ത്.

കോ​​ൽ​​ക്ക​​ത്ത 20 ഓ​​വ​​റി​​ൽ 222/6 എ​​ന്ന സ്കോ​​ർ പ​​ടു​​ത്തു​​യ​​ർ​​ത്തി. റോ​​യ​​ൽ ച​​ല​​ഞ്ചേ​​ഴ്സ് ബം​​ഗ​​ളൂ​​രു 221വ​​രെ പി​​ന്തു​​ട​​ർ​​ന്നെ​​ത്തി. ഐ​​പി​​എ​​ൽ ച​​രി​​ത്ര​​ത്തി​​ൽ ഇ​​തു​​വ​​രെ ആ​​കെ ആ​​റ് ത​​വ​​ണ മാ​​ത്ര​​മാ​​ണ് ഒ​​രു റ​​ണ്‍ വ്യ​​ത്യാ​​സ​​ത്തി​​ൽ ടീ​​മു​​ക​​ൾ ജ​​യി​​ക്കു​​ന്ന​​ത് എ​​ന്ന​​തും ശ്ര​​ദ്ധേ​​യം.

എ​​ന്തു​​കൊ​​ണ്ട് 200+

2023 സീ​​സ​​ണ്‍ മു​​ത​​ലാ​​ണ് 200+ സ്കോ​​ർ ഐ​​പി​​എ​​ല്ലി​​ൽ ഒ​​രു സ്ഥി​​രം സം​​ഭ​​വ​​മാ​​യ​​ത്. അ​​തി​​നു മു​​ന്പ് 2022ൽ 18 ​​ത​​വ​​ണ 200+ സ്കോ​​ർ പി​​റ​​ന്ന​​താ​​യി​​രു​​ന്നു റി​​ക്കാ​​ർ​​ഡ്. 2023 മു​​ത​​ലാ​​ണ് ഇം​​പാ​​ക്ട് പ്ലെ​​യ​​ർ എ​​ന്ന പ​​രി​​പാ​​ടി ഐ​​പി​​എ​​ല്ലി​​ൽ ആ​​വി​​ഷ്ക​​രി​​ച്ച​​ത്. ബാ​​റ്റിം​​ഗി​​ൽ ഒ​​രു ബാ​​ക്ക​​പ്പ് പ്ലാ​​ൻ ന​​ട​​പ്പി​​ലാ​​ക്കാ​​ൻ ഇ​​തി​​ലൂ​​ടെ ടീ​​മു​​ക​​ൾ​​ക്ക് സാ​​ധി​​ച്ചു. മാ​​ത്ര​​മ​​ല്ല, റ​​ണ്‍​സ് നേ​​ടു​​ക എ​​ന്ന ഒ​​റ്റ ഉ​​ദ്ദേ​​ശ്യവു​​മാ​​യാ​​ണ് യു​​വ​​താ​​ര​​ങ്ങ​​ൾ അ​​ട​​ക്കം ക്രീ​​സി​​ലെ​​ത്തു​​ന്ന​​ത്.

ബൗ​​ള​​ർ​​മാ​​ർ​​ക്ക് പി​​ന്തു​​ണ ല​​ഭി​​ക്കാ​​ത്ത പി​​ച്ചു​​ക​​ളും ചെ​​റി​​യ ബൗ​​ണ്ട​​റി​​ക​​ളു​​മാ​​ണ് ഈ ​​റ​​ണ്ണൊ​​ഴു​​ക്കി​​നു മറ്റൊരു കാ​​ര​​ണം. ഈ ​​സീ​​സ​​ണി​​ൽ പ​​ഞ്ചാ​​ബി​​ലെ മു​​ള്ള​​ൻ​​പു​​രി​​ലെ പി​​ച്ചി​​ൽ തു​​ട​​ക്ക​​ത്തി​​ൽ സ്വിം​​ഗും ല​​ക്നോ​​വി​​ലെ ഏ​​ക​​നാ സ്റ്റേ​​ഡി​​യ​​ത്തി​​ൽ ടേ​​ണിം​​ഗും ല​​ഭി​​ക്കു​​മെ​​ന്ന​​തൊ​​ഴി​​ച്ചാ​​ൽ മ​​റ്റൊ​​രു വേ​​ദി​​യി​​ലും ബൗ​​ള​​ർ​​മാ​​ർ​​ക്ക് കാ​​ര്യ​​മാ​​യ പി​​ന്തു​​ണ ല​​ഭി​​ക്കു​​ന്നി​​ല്ല എ​​ന്ന​​താ​​ണ് വാ​​സ്ത​​വം.

31 പ്രാ​​വ​​ശ്യം 200+; അ​​തി​​ൽ എ​​ട്ട് ത​​വ​​ണ 250+

ഒ​​രു സീ​​സ​​ണി​​ൽ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ 200+ സ്കോ​​ർ എ​​ന്ന റി​​ക്കാ​​ർ​​ഡ് 2023നാ​​ണ്. 2023 സീ​​സ​​ണ്‍ ഐ​​പി​​എ​​ല്ലി​​ൽ 37 ത​​വ​​ണ 200+ സ്കോ​​ർ പി​​റ​​ന്നു. എ​​ന്നാ​​ൽ, 2024 സീ​​സ​​ണി​​ലെ 50 മ​​ത്സ​​ര​​ങ്ങ​​ൾ പൂ​​ർ​​ത്തി​​യാ​​യ​​പ്പോ​​ൾ 31 ത​​വ​​ണ 200ൽ ​​കൂ​​ടു​​ത​​ൽ റ​​ണ്‍​സ് ക​​ണ്ടു. അ​​തി​​ൽ​​ത്ത​​ന്നെ എ​​ട്ട് ത​​വ​​ണ 250ൽ ​​കൂ​​ടു​​ത​​ൽ റ​​ണ്‍​സ് സ്കോ​​ർ ബോ​​ർ​​ഡി​​ൽ എ​​ത്തി എ​​ന്ന​​താ​​ണ് ശ്ര​​ദ്ധേ​​യം.

2024 സീ​​സ​​ണി​​ൽ ഇ​​തു​​വ​​രെ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ പ്രാ​​വ​​ശ്യം 200ൽ ​​അ​​ധി​​കം റ​​ണ്‍​സ് നേ​​ടി​​യ​​ത് കോ​​ൽ​​ക്ക​​ത്ത നൈ​​റ്റ് റൈ​​ഡേ​​ഴ്സും സ​​ണ്‍​റൈ​​സേ​​ഴ്സ് ഹൈ​​ദ​​രാ​​ബാ​​ദു​​മാ​​ണ്, അ​​ഞ്ച് വീ​​തം.

ഐ​​പി​​എ​​ൽ ച​​രി​​ത്ര​​ത്തി​​ൽ ഒ​​രു സീ​​സ​​ണി​​ൽ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ 200+ സ്കോ​​ർ നേ​​ടി​​യ ടീം ​​മും​​ബൈ ഇ​​ന്ത്യ​​ൻ​​സാ​​ണ്, 2023ൽ ​​ആ​​റ് പ്രാ​​വ​​ശ്യം. ഒ​​രു സീ​​സ​​ണി​​ലെ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ സെ​​ഞ്ചു​​റി (12 എ​​ണ്ണം 2023ൽ) ​​എ​​ന്ന റി​​ക്കാ​​ർ​​ഡി​​ന​​രി​​കേ​​യാ​​ണ് 2024 എ​​ന്ന​​തും ശ്ര​​ദ്ധേ​​യം, 11.

Related posts

Leave a Comment