ഐ​പി​എൽ;ഫോം ​ക​ണ്ടെ​ത്താ​നാ​കാ​തെ രോ​ഹി​ത് ശ​ര്‍​മ

മും​ബൈ: ഐ​പി​എ​ല്‍ 2025 സീ​സ​ണി​ല്‍ ഫോം ​ക​ണ്ടെ​ത്താ​നാ​കാ​തെ രോ​ഹി​ത് ശ​ര്‍​മ. മും​ബൈ ഇ​ന്ത്യ​ന്‍​സി​നെ അ​ഞ്ച് ഐ​പി​എ​ല്‍ കി​രീ​ട​ത്തി​ല്‍ എ​ത്തി​ച്ച രോ​ഹി​ത് ശ​ര്‍​മ​യ്ക്ക് 18-ാം സീ​സ​ണി​ല്‍ ഇ​തു​വ​രെ മൂ​ന്ന് ഇ​ന്നിം​ഗ്‌​സി​ല്‍​നി​ന്നു നേ​ടാ​ന്‍ സാ​ധി​ച്ച​ത് വെ​റും 21 റ​ണ്‍​സ് മാ​ത്രം.

ഐ​പി​എ​ല്‍ ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ മൂ​ന്ന് ഇ​ന്നിം​ഗ്‌​സി​ല്‍​നി​ന്ന് രോ​ഹി​ത്തി​ന്‍റെ ഏ​റ്റ​വും മോ​ശം പ്ര​ക​ട​ന​ങ്ങ​ളി​ല്‍ ര​ണ്ടാം സ്ഥാ​ന​ത്താ​ണി​ത്. 2017 സീ​സ​ണി​ല്‍ ആ​ദ്യ മൂ​ന്ന് ഇ​ന്നിം​ഗ്‌​സി​ല്‍ ഒ​മ്പ​തു റ​ണ്‍​സ് നേ​ടി​യ​താ​ണ് ഏ​റ്റ​വും മോ​ശം തു​ട​ക്കം.

0, 8, 13 എ​ന്ന​താ​ണ് 2025 സീ​സ​ണി​ല്‍ രോ​ഹി​ത്തി​ന്‍റെ ഇ​തു​വ​രെ​യു​ള്ള പ്ര​ക​ട​നം. മും​ബൈ​യു​ടെ അ​ടു​ത്ത മ​ത്സ​ര​ത്തി​ല്‍ രോ​ഹി​ത്ത് പു​റ​ത്ത് ഇ​രി​ക്കേ​ണ്ടി​വ​രു​മെ​ന്ന ത​ര​ത്തി​ലു​ള്ള ച​ര്‍​ച്ച​ക​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ സ​ജീ​വ​മാ​യി​ട്ടു​ണ്ടെ​ന്ന​തും ശ്ര​ദ്ധേ​യം. 2025 സീ​സ​ണി​ല്‍ ആ​ദ്യ ര​ണ്ടു തോ​ല്‍​വി​ക്കു​ശേ​ഷം കോ​ല്‍​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്‌​സി​നെ​തി​രേ നാ​ലു വി​ക്ക​റ്റ് ജ​യ​ത്തോ​ടെ മും​ബൈ ഇ​ന്ത്യ​ന്‍​സ് അ​ക്കൗ​ണ്ട് തു​റ​ന്നി​രു​ന്നു.

സൂ​ര്യ ഷൈ​നിം​ഗ്

അ​തേ​സ​മ​യം, കോ​ല്‍​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്‌​സി​ന് എ​തി​രേ ഒ​മ്പ​ത് പ​ന്തി​ല്‍ 27 റ​ണ്‍​സു​മാ​യി പു​റ​ത്താ​കാ​തെ നി​ന്ന മും​ബൈ ഇ​ന്ത്യ​ന്‍​സി​ന്‍റെ സൂ​ര്യ​കു​മാ​ര്‍ യാ​ദ​വ് ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ല്‍ 8000 ക്ല​ബ്ബി​ല്‍ ഇ​ടം​പി​ടി​ച്ചു. വി​രാ​ട് കോ​ഹ്‌​ലി (12976), രോ​ഹി​ത് ശ​ര്‍​മ (11851), ശി​ഖ​ര്‍ ധ​വാ​ന്‍ (9797), സു​രേ​ഷ് റെ​യ്‌​ന (8654) എ​ന്നി​വ​ര്‍​ക്കു​ശേ​ഷം 8000 ക്ല​ബ്ബി​ല്‍ ഇ​ടം​നേ​ടു​ന്ന ഇ​ന്ത്യ​ന്‍ താ​ര​മാ​ണ് സൂ​ര്യ​കു​മാ​ര്‍. അ​തി​വേ​ഗം 8000 ക്ല​ബ്ബി​ല്‍ എ​ത്തി​യ​തി​ല്‍ (നേ​രി​ട്ട പ​ന്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍) ര​ണ്ടാം സ്ഥാ​ന​ത്തും സൂ​ര്യ​കു​മാ​ര്‍ എ​ത്തി.

Related posts

Leave a Comment