മുംബൈ: അടുത്തവര്‍ഷത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ഇന്ത്യയില്‍ നിന്നും മാറ്റിയേക്കുമെന്ന് റിപ്പോര്‍ട്ട്. രാജ്യത്ത് പൊതുതെരഞ്ഞെടുപ്പ് വരുന്നതാണ് ലീഗിന് തിരിച്ചടിയാകുക. അങ്ങനെ വന്നാല്‍ ദക്ഷിണാഫ്രിക്കയിലാകും അടുത്ത ഐപിഎല്‍ നടക്കുക. ഐപിഎല്‍ നടക്കുന്ന ഏപ്രില്‍- മേയ് മാസങ്ങളിലാവും അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടക്കുകയെന്നാണു സൂചനയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അടുത്ത ഐപിഎല്‍ വിദേശത്ത്?
