മുംബൈ: കോവിഡിനെ തുടർന്നു മുടങ്ങിക്കിടക്കുന്ന ഐപിഎൽ പോരാട്ടത്തിന് ആതിഥേയത്വം വഹിക്കാൻ ഒരുക്കമാണെന്ന് ന്യൂസിലൻഡ്. ഓസ്ട്രേലിയയിൽ നടക്കേണ്ട ട്വന്റി-20 ലോകകപ്പ് മാറ്റിവയ്ക്കുമെന്ന് ഏതാണ്ട് ഉറപ്പായതിനാൽ ഈ സമയം ഐപിഎൽ നടന്നേക്കും.
ഇന്ത്യയിൽ കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് ഐപിഎല്ലിനായി ന്യൂസിലൻഡും രംഗത്തെത്തിയിരിക്കുന്ന്. നേരത്തേ യുഎഇ, ശ്രീലങ്ക എന്നിവയും ഐപിഎൽ ആതിഥേയത്വത്തിനായി മുന്നോട്ടുവന്നിരുന്നു.