മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിനായി അഞ്ച് വേദികളുടെ ചുരുക്കപ്പട്ടിക പ്രഖ്യാപിച്ച് ബിസിസിഐ. ചെന്നൈ, കോല്‍ക്കത്ത, അഹമ്മദാബാദ്, ബംഗളൂരു, ഡല്‍ഹി എന്നിവയാണ് അഞ്ച് പ്രധാന വേദികൾ.
ആറാം വേദിയായി മുംബൈയെ പരിഗണിക്കുന്നുണ്ടെങ്കിലും അതില്‍ അന്തിമ തീരുമാനം മഹാരാഷ്ട്ര സര്‍ക്കാരുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം മാത്രമേ ഉണ്ടാകുകയുള്ളു.
മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ഇതുവരെ അനുമതി നല്‍കാത്തതിനാലാണ് മുംബൈയെ പ്രഥമ പട്ടികയില്‍ പരിഗണിക്കാത്തതെന്നാണ് വിവരം.
ഏപ്രില്‍ പത്തിന് ഐപിഎല്‍ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.