മുംബൈ: ക്രിക്കറ്റ് ആരാധകർ ആകാംക്ഷാപൂർവം കാത്തിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 16-ാം സീസണ് മാർച്ച് 31-ന് തുടക്കമാകും. നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസ് അഹമ്മദാബാദിൽ വച്ച് ചെന്നൈ സൂപ്പർ കിംഗ്സിനെ നേരിടുന്നതോടെയാണ് ക്രിക്കറ്റ് മാമാങ്കത്തിന് തുടക്കമാവുക.
70 ലീഗ് മത്സരങ്ങളുള്ള പുതിയ സീസണിലെ അവസാന ലീഗ് മത്സരമായ ആർസിബി – ടൈറ്റൻസ് പോരാട്ടം മെയ് 21-ന് ബംഗളൂരുവിൽ വച്ച് നടക്കും. ശനി, ഞായർ ദിവസങ്ങൾ ഡബിൾ ഹെഡർ ദിനങ്ങളായിരിക്കും. പതിവനുസരിച്ച് വൈകിട്ട് 3:30-നും 7:30-നുമായിരിക്കും മത്സരങ്ങൾ ആരംഭിക്കുക.
സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസിന്റെ ആദ്യ രണ്ട് ഹോം മത്സരങ്ങൾ ആസാമിലെ ഗോഹട്ടിയിൽ വച്ചായിരിക്കും നടക്കുക. പഞ്ചാബ് കിംഗ്സിന്റെ അവസാന രണ്ട് ലീഗ് മത്സരങ്ങൾക്ക് ധർമശാല വേദിയാകും.
പ്ലേഓഫ് മത്സരങ്ങളുടെ സമയക്രമവും വേദികളും പിന്നീട് പ്രഖ്യാപിക്കുമെന്ന് അധികൃതർ അറിയിച്ചു.
ഐപിഎൽ മത്സരക്രമം തയാർ
