ന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി ഡെയർ ഡെവിൾസ് ഇന്ന് സണ്‍റൈസേഴ്സ് ഹൈദരാബാദിനെ നേരിടും. ഡൽഹിയുടെ ഹോം ഗ്രൗണ്ടിൽ രാത്രി എട്ടിനാണ് മത്സരം. പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരായ ഡൽഹിക്ക് ഇന്നത്തെ മത്സരത്തിൽ ജയം അനിവാര്യമാണ്. അതേസമയം, ജയത്തോടെ ഒന്നാം സ്ഥാനത്തേക്ക് മുന്നേറാനാകും ഹൈദരാബാദ് ശ്രമിക്കുക.
ഐപിഎൽ: ഡൽഹിക്ക് ഇന്ന് നിർണായക പോരാട്ടം
