
ആരാധകർക്ക് സന്തോഷ വാർത്തയുമായി ഐപിഎൽ സൂപ്പർ ടീമായ ചെന്നൈ സൂപ്പർ കിംഗ്സ്. സൂപ്പർ കിംഗ്സിന്റെ ക്യാപ്റ്റനും തലയെന്ന വിളിപ്പേരുമുള്ള എം.എസ്. ധോണി മാർച്ച് രണ്ട് മുതൽ പരിശീലനത്തിനിറങ്ങും.
എട്ടു മാസത്തോളമായി സജീവ ക്രിക്കറ്റിൽ നിന്ന് വിട്ടുനിൽക്കുന്ന ധോണി ഐപിഎലിലൂടെയാണ് തിരിച്ചുവരവിനൊരുങ്ങുന്നത്.
ഇതു സാധൂകരിച്ച് സൂപ്പർ കിംഗ്സ് ട്വീറ്റും ചെയ്തു. ഐപിഎലിന്റെ പുതിയ പരസ്യം ധോണി കാണുന്ന ചിത്രമാണ് ചെന്നൈ ട്വീറ്റ് ചെയ്തത്. മാർച്ച് 29ന് സൂപ്പർ കിംഗ്സും മുംബൈ ഇന്ത്യൻസും തമ്മിലാണ് ഐപിഎൽ ഉദ്ഘാടന മത്സരം.