ഐ​പി​എ​ൽ 2024 ; കോ​ണ്‍​വെ ഔ​ട്ട്


ന്യൂ​ഡ​ൽ​ഹി: ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സി​ന്‍റെ ന്യൂ​സി​ല​ൻ​ഡ് താ​രം ഡി​വോ​ൺ കോ​ണ്‍​വെ​യ്ക്ക് ഐ​പി​എ​ൽ ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ലെ ആ​ദ്യ പാ​ദം ന​ഷ്ട​മാ​കും. ഇ​ട​ത് കൈ​വി​ര​ലി​നേ​റ്റ പ​രി​ക്കി​ന് ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​നാ​കു​ന്ന​തി​നാ​ൽ മേ​യ് വ​രെ കോ​ണ്‍​വെ ക​ളി​ക്ക​ള​ത്തി​ൽ ഉ​ണ്ടാ​കി​ല്ല.

ഈ ​ആ​ഴ്ച ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​നാ​കും. എ​ട്ട് ആ​ഴ്ച​ത്തെ വി​ശ്ര​മം കോ​ണ്‍​വെ​യ്ക്ക് ആ​വ​ശ്യ​മാ​ണെ​ന്ന് ന്യൂ​സി​ല​ൻ​ഡ് ക്രി​ക്ക​റ്റ് ബോ​ർ​ഡ് പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു. മാ​ർ​ച്ച് 22നാ​ണ് ഐ​പി​എ​ൽ ആ​രം​ഭി​ക്കു​ന്ന​ത്.

കോ​ണ്‍​വെ​യു​ടെ അ​സാ​ന്നി​ധ്യം ചെ​ന്നൈ​യ്ക്കു വ​ൻ തി​രി​ച്ച​ടി​യാ​ണ്. ക​ഴി​ഞ്ഞ സീ​സ​ണി​ൽ ഗു​ജ​റാ​ത്ത് ടൈ​റ്റ​ൻ​സി​നെ​തി​രാ​യ ഫൈ​ന​ലി​ൽ ചെ​ന്നൈ ക​പ്പു​യ​ർ​ത്തി​യ​പ്പോ​ൾ ക​ളി​യി​ലെ താ​രം കോ​ണ്‍​വെ​യാ​യി​രു​ന്നു.

Related posts

Leave a Comment