കോൽക്കത്ത: ഐപിഎല്ലിലെ രണ്ടാം ക്വാളിഫയറിൽ കോൽക്കത്ത നൈറ്റ്റൈഡേഴ്സിനെ 13 റൺസിനു കീഴടക്കി ഹൈദരാബാദ് സണ്‍റൈസേഴ്സ് ഫൈനലിൽ. സ്കോർ: സൺറൈ സേഴ്സ് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ട ത്തിൽ 174. നൈറ്റ് റൈഡേഴ്സ് 20 ഓവറിൽ ഒന്‍പത് വിക്കറ്റ് നഷ്ടത്തിൽ 161. 10 പന്തിൽ 34 റൺസ് നേടി പുറത്താ കാതെനിൽക്കുകയും നാല് ഓവറിൽ 19 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തുക യും ചെയ്ത റഷീദ് ഖാനാണ് സൺറൈ സേഴ്സിന്റെ വിജയശിൽപ്പി.
ടോസ് നഷ്ടപ്പെട്ട് ക്രീസിലെത്തിയ സണ്റേസേഴ്സിനെ 174ൽ എത്തിച്ചത് അവസാന ഓവറുകളിൽ റഷീദ് ഖാൻ നടത്തിയ കടന്നാക്രമണമായിരുന്നു. ഓപ്പണർമാരായ വൃദ്ധിമൻ സാഹയും ശിഖർ ധവാനും ഭേദപ്പെട്ട തുടക്കമിട്ടു. 56 റണ്‍സാണ് ഈ സഖ്യത്തിൽ പിറന്നത്. 24 പന്തിൽ 34 റണ്‍സ് എടുത്ത ധവാനെ എട്ടാം ഓവറിന്റെ ആദ്യ പന്തിൽ കുൽദീപ് യാദവ് പുറത്താക്കി.
നാലു പന്തുകൾക്കുശേഷം ഫോമിലുള്ള നായകൻ കെയ്ൻ വില്യംസണ് (മൂന്ന് റണ്‍സ്) ദിനേശ് കാർത്തിക്കിനു ക്യാച്ച് നൽകി. വൈകാതെതന്നെ സാഹയും (27 പന്തിൽ 35 റണ്‍സ്) പുറത്തായി. ഷക്കീബ് അൽ ഹസനും (24 പന്തിൽ 28 റണ്‍സ്), ദീപക് ഹൂഡയും (19 പന്തിൽ 19 റണ്‍സ്) ചേർന്ന് സണ്‍റൈസേഴ്സിനെ 100 കടത്തി.
റൈഡേഴ്സിന്റെ തുടക്കവും മികച്ചതായിരുന്നു. 3.2 ഓവറിൽ നൈറ്റ് റൈഡേഴ്സ് 40 റണ്‍സ് അടിച്ചെടുത്തു. ക്രിസ് ലിനും (31 പന്തിൽ 48 റണ്‍സ്) സുനിൽ നരെയ്നും (13 പന്തിൽ 26 റണ്‍സ്) പുറത്തായതോടെ കോൽക്കത്ത തകർച്ചയിലേക്ക് കൂപ്പുകുത്തി. നിതീഷ് റാണയും (16 പന്തിൽ 22 റണ്‍സ്) റോബിൻ ഉത്തപ്പയും (രണ്ട് റണ്‍സ്) ദിനേശ് കാർത്തികും (എട്ട് റണ്‍സ്) റസലും (മൂന്ന് റണ്‍സ്) പുറത്തായതോടെ കോൽക്കത്ത ആറിന് 118 എന്ന നിലയിലേക്ക് കൂപ്പുകുത്തി.