കോൽക്കത്ത: ഐപിഎലിൽ ഡൽഹി ഡെയർ ഡെവിൾസിനെതിരേ കോൽക്കത്ത നൈറ്റ് റൈഡേഴ്സിന് 71 റണ്‍സ് ജയം. ആദ്യം ബാറ്റ് ചെയ്ത കോൽക്കത്ത ഒന്‍പത് വിക്കറ്റ് നഷ്ടത്തിൽ 200 റണ്‍സ് എടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഡൽഹിക്ക് 14.2 ഓവറിൽ 129 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ.
കോൽക്കത്തയുടെ മുൻ ക്യാപ്റ്റനായ ഗൗതം ഗംഭീർ പഴയ തട്ടകത്തിൽ ഡൽഹി നായകനായി കളിക്കാനെത്തി തോൽവി വഴങ്ങുകയായിരുന്നു. കോൽക്കത്തയ്ക്കായി നിതീഷ് റാണ (35 പന്തിൽ 59 റണ്‍സ്) അർധസെഞ്ചുറി നേടി.
ആ്രന്ദേ റസൽ (12 പന്തിൽ 41 റണ്‍സ്), റോബിൻ ഉത്തപ്പ (19 പന്തിൽ 35 റണ്‍സ്), ഓപ്പണർ ക്രിസ് ലിൻ (29 പന്തിൽ 31 റണ്‍സ്) എന്നിവരും നൈറ്റ് റൈഡേഴ്സിനായി മികവുകാട്ടി. ഗ്ലെൻ മാക്സ്വെൽ (22 പന്തിൽ 47 റണ്‍സ്), ഋഷഭ് പന്ത് (26 പന്തിൽ 43 റണ്‍സ്) എന്നിവർമാത്രമാണ് ഡൽഹി ഇന്നിംഗ്സിൽ രണ്ടക്കം കണ്ടത്.