ഐ​പി​എ​ൽ താ​ര​ലേ​ലം; ച​രി​ത്രം കു​റി​ച്ച് വൈ​ഭ​വ്


ഐ​പി​എ​ൽ താ​ര​ലേ​ല​ത്തി​ൽ ച​രി​ത്രം കു​റി​ച്ച പ​തി​മൂ​ന്നു​കാ​ര​ൻ വൈ​ഭ​വ് സൂ​ര്യ​വം​ശി. ഐ​പി​എ​ൽ ലേ​ല​ത്തി​ൽ ഒ​രു ടീം ​എ​ടു​ക്കു​ന്ന ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ ക​ളി​ക്കാ​ര​നെ​ന്ന റി​ക്കാ​ർ​ഡി​ലാ​ണ് വൈ​ഭ​വ് എ​ത്തി​യ​ത്. 1.10 കോ​ടി രൂ​പ​യ്ക്ക് രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സാ​ണ് കൗ​മാ​ര​താ​ര​ത്തെ സ്വ​ന്ത​മാ​ക്കി​യ​ത്. രാ​ജ​സ്ഥാ​നൊ​പ്പം ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സും വൈ​ഭ​വി​നെ സ്വ​ന്ത​മാ​ക്കാ​ൻ ലേ​ലം വി​ളി​യി​ലു​ണ്ടാ​യി​രു​ന്നു.

അ​വ​സാ​നം രാ​ജ​സ്ഥാ​ൻ ജ​യി​ക്കു​ക​യാ​യി​രു​ന്നു. 2023-24 ര​ഞ്ജി ട്രോ​ഫി​യി​ൽ ഈ ​ജ​നു​വ​രി​യി​ൽ ബി​ഹാ​റി​നാ​യി മും​ബൈ​യ്ക്കെ​തി​രേ അ​ര​ങ്ങേ​റ്റം കു​റി​ച്ച​പ്പോ​ൾ 12 വ​യ​സും 284 ദി​വ​സു​മാ​യി​രു​ന്നു പ്രാ​യം. ഇ​തി​ലൂ​ടെ ഇ​തി​ഹാ​സ​ങ്ങ​ളാ​യ സ​ച്ചി​ൻ തെ​ണ്ടു​ൽ​ക്ക​ർ (15 വ​ർ​ഷ​വും 57 ദി​വ​സ​വും), യു​വ​രാ​ജ് സിം​ഗ് (15 വ​ർ​ഷ​വും 230 ദി​വ​സ​വും) എ​ന്നി​വ​രു​ടെ റി​ക്കാ​ർ​ഡാ​ണ് ത​ക​ർ​ന്ന​ത്.

അ​ണ്ട​ർ 19 യൂ​ത്ത് ലെ​വ​ൽ ടെ​സ്റ്റ് ക്രി​ക്ക​റ്റി​ൽ ഏ​റ്റ​വും വേ​ഗ​ത്തി​ൽ സെ​ഞ്ചു​റി നേ​ടി​യ ക​ളി​ക്കാ​ര​നെ​ന്ന റി​ക്കാ​ർ​ഡി​നു​ട​മ​യാ​ണ്. ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രേ ചെ​ന്നൈ​യി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ 62 പ​ന്തി​ൽ​നി​ന്ന് 104 റ​ണ്‍​സ് നേ​ടി​യി​രു​ന്നു. 58 പ​ന്തി​ൽ​നി​ന്നാ​ണ് സൂ​ര്യ​വം​ശി സെ​ഞ്ചു​റി നേ​ടി​യ​ത്.

170 വ​ർ​ഷ​ത്തെ ച​രി​ത്ര​മു​ള്ള കോ​പ​റ്റെ​റ്റീ​വ് ക്രി​ക്ക​റ്റി​ൽ ഏ​റ്റ​വും കു​റ​ഞ്ഞ പ​ന്തി​ൽ സെ​ഞ്ചു​റി നേ​ടു​ന്ന യു​വ​താ​ര​മെ​ന്ന റി​ക്കാ​ർ​ഡു​മു​ണ്ട്. കൂ​ടാ​തെ യൂ​ത്ത് ലെ​വ​ലി​ൽ ഏ​റ്റ​വും വേ​ഗ​ത്തി​ൽ സെ​ഞ്ചു​റി നേ​ടി ഇ​ന്ത്യ​ക്കാ​ര​നെ റി​ക്കാ​ർ​ഡു​മു​ണ്ട്.

Related posts

Leave a Comment