സൂര്യതേജസിൽ ഹൈദരാബാദ്!

ഇ​​ന്ത്യ​​ൻ പ്രീ​​മി​​യ​​ർ ലീ​​ഗി​​ന്‍റെ 11-ാം പ​​തി​​പ്പി​ൽ പ്ലേ​ ​ഓ​​ഫ് ല​​ക്ഷ്യം​​വ​​ച്ചു​​ള്ള കു​​തി​​പ്പി​​ൽ പ്ര​​മു​​ഖ ടീ​​മു​​ക​​ൾ​​ക്ക് കാ​​ലി​​ട​​റു​​ന്നു. എ​​ട്ട് ടീ​​മു​​ക​​ളി​​ൽ സ​​ണ്‍​റൈ​​സേ​​ഴ്സ് ഹൈ​​ദ​​രാ​​ബാ​​ദ് പ്ലേ ​​ഓ​​ഫി​​ലേ​ക്ക് അ​​ടു​​ത്തു​​കൊ​​ണ്ടി​​രി​​ക്കു​​ന്നു. ഏ​​വ​​രെ​​യും ആ​​ശ്ച​​ര്യ​​പ്പെ​​ടു​​ത്തു​​ക​​യും അ​​ന്പ​​രി​​പ്പി​​ക്കു​​ക​​യും ചെ​​യ്ത സം​​ഘ​​മാ​​ണ് സ​​ണ്‍​റൈ​​സേ​​ഴ്സി​​ന്‍റേ​​ത്. 10 ക​​ളി​​യി​​ൽ 16 പോ​​യി​​ന്‍റു​​മാ​​യി സ​​ണ്‍​റൈ​​സേ​​ഴ്സ് പോ​​യി​​ന്‍റ് പ​​ട്ടി​​ക​​യി​​ൽ ഒ​​ന്നാം സ്ഥാ​​ന​​ത്താ​​ണ്. തു​​ട​​ർ​​ച്ച​​യാ​​യി അ​​ഞ്ച് ജ​​യ​​ങ്ങ​​ളു​​മാ​​യി കു​​തി​​ക്കു​​ക​​യാ​​ണ് സ​​ണ്‍​റൈ​​സേ​​ഴ്സ്.

മു​ന്നി​ൽ​നി​ന്നു ന​യി​ക്കു​ന്ന ക്യാ​​പ്റ്റ​​ൻ

സ​​ണ്‍​റൈ​​സേ​​ഴ്സി​​ന്‍റെ കു​​തി​​പ്പി​​ൽ നാ​​യ​​ക​​ൻ കെ​​യ്ൻ വി​​ല്യം​​സ​​ണി​​ന്‍റെ സം​​ഭാ​​വ​​ന വ​​ലു​​താ​​ണ്. പ​​ന്ത് ചു​​രു​​ണ്ട​​ലു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ഡേ​​വി​​ഡ് വാ​​ർ​​ണ​​റെ ക്രി​​ക്ക​​റ്റ് ഓ​​സ്ട്രേ​​ലി​​യ സ​​സ്പെ​​ൻ​​ഡ് ചെ​​യ്ത​​തി​​നാ​​ലാ​​ണ് വി​​ല്യ​​ംസ​​ൺ നാ​​യ​​ക​​നാ​യ​ത്. വാ​​ർ​​ണ​​ർ ഇ​​ല്ലാ​​ത്ത​​ത് ടീ​​മി​​ന്‍റെ ബാ​​റ്റിം​​ഗി​​നെ ബാ​​ധി​​ക്കു​​മെ​​ന്നു ക​​ണ​​ക്കു​​കൂ​​ട്ടി​​യ​​വ​​രെ അ​ദ്ഭു​ത​പ്പെ​ടു​ത്തി കി​​വീ​​സ് നാ​​യ​​ക​​ന്‍റെ ചു​​മ​​ലി​​ലേ​​റി​​യാ​​ണ് ടീം ​​കു​​തി​​ക്കു​​ന്ന​​ത്. ഈ ​​ഐ​​പി​​എ​​ൽ സീ​​സ​​ണി​​ലെ ഏ​​ക വി​​ദേ​​ശ നാ​​യ​​ക​​നും വി​​ല്യം​​സ​​ണാ​​ണ്.

ബാ​​റ്റിം​​ഗി​​ലും ക്യാ​​പ്റ്റ​​ൻ​​സി​​യി​​ലും വി​​ല്യം​​സ​​ണ്‍ ഒ​​രേ​​പോ​​ലെ മി​​ക​​വ് പ്ര​​ക​​ടി​​പ്പി​​ക്കു​​ക​​യാ​​ണ്. 10 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ 51.25 ശ​​രാ​​ശ​​രി​​യി​​ൽ 410 റ​​ണ്‍​സ് വില്യംസണിന്‍റെ ബാറ്റിൽനിന്ന് പിറന്നു. ടീ​​മി​​ലെ മ​​റ്റ് ബാ​​റ്റ്സ്മാ​ന്മാ​​ർ പ​​രാ​​ജ​​യ​​പ്പെ​​ടു​​ന്പോ​​ളും ഉ​​ത്ത​​രവ​​ാ​​ദി​​ത്വം മു​​ഴു​​വ​​ൻ സ്വ​​ന്തം തേ​​ളി​​ലേ​​റ്റി ടീ​​മി​​നെ ഭേ​​ദ​​പ്പെ​​ട്ട സ്കോ​​റി​​ലെ​​ത്തി​​ക്കു​​ക​​യും ചെ​​യ്യു​​ന്നു. കെ​യ്ൻ അ​​ഞ്ച് അ​​ർ​​ധ സെ​​ഞ്ചു​​റി​ നേ​​ടി​​യ മ​​ത്സ​​ര​​ങ്ങ​​ളി​​ലും സ​ൺ​റൈ​സേ​ഴ്സ് ജ​​യി​​ച്ചു.

മി​ക​വാ​ർ​ന്ന ബൗ​ളിം​ഗ്

ഭു​​വ​​നേ​​ശ്വ​​ർ കു​​മാ​​ർ, റ​​ഷീ​​ദ് ഖാ​​ൻ, ഷ​​ക്കീ​​ബ് അ​​ൽ ഹ​​സ​​ൻ, സി​​ദ്ധാ​​ർ​​ഥ് കൗ​​ൾ എ​​ന്നി​​വ​​​രാ​​ണ് സ​​ണ്‍​റൈ​​സേ​​ഴ്സി​​ന്‍റെ ബൗ​​ളിം​​ഗ് ആ​​യു​​ധ​​ങ്ങ​​ൾ. ഇ​​വ​​രു​​ടെ പ്ര​​ക​​ട​​നം നാ​​യ​​ക​​ന്‍റെ ജോ​​ലി പ​​കു​​തി​​യാ​​യി കു​​റ​​ച്ചു. 13 വി​​ക്ക​​റ്റ് വീ​​ത​​മു​​ള്ള കൗ​​ളും റ​​ഷീ​​ദും വി​​ക്ക​​റ്റ് നേ​​ട്ട​​ക്കാ​​രു​​ടെ പ​​ട്ടി​​ക​​യി​​ൽ മുൻനിരയിലുണ്ട്. ഇ​​വ​​രാ​​ണ് സ​​ണ്‍​റൈ​​സേ​​ഴ്സി​​ന്‍റെ ചെ​​റി​​യ സ്കോ​​ർ പോ​​ലും പ്ര​​തി​​രോ​​ധി​​ച്ച് നി​​ർ​​ത്തു​​ന്ന​​ത്. നി​​ർ​​ണാ​​ക സ​​മ​​യ​​ത്ത് വി​​ക്ക​​റ്റ് വീ​​ഴ്ത്തി ഇ​​വ​​ർ ടീ​​മി​​നെ വി​​ജ​​യി​​പ്പി​​ക്കു​​ന്നു. ബൗ​​ളിം​​ഗി​​ൽ സ​​ണ്‍​റൈ​​സേ​​ഴ്സ് പു​​ല​​ർ​​ത്തു​​ന്ന മി​​ക​​വ് ആ​​വേ​​ശ​​ക​​ര​​മാ​​യ മ​​ത്സ​​ര​​ങ്ങ​​ളാ​​ണ് സൃ​​ഷ്ടി​​ക്കു​​ന്ന​​ത്.

ഈ ​​സീ​​സ​​ണി​​ൽ നാ​​ലു ത​​വ​​ണ ആ​​ദ്യം ബാ​​റ്റ് ചെ​​യ്യേ​​ണ്ടി​​വ​​ന്ന സ​​ണ്‍​റൈ​​സേ​​ഴ്സ് നാ​​ലു പ്രാ​​വ​​ശ്യ​​വും സ്കോ​​ർ പ്ര​​തി​​രോ​​ധി​​ച്ചു. മും​​ബൈ ഇ​​ന്ത്യ​​ൻ​​സി​​നെ​​തി​​രേ 118, കിം​​ഗ്സ് ഇ​​ല​​വ​​ൻ പ​​ഞ്ചാ​​ബി​​നെ​​തി​​രേ 132, രാ​​ജ​​സ്ഥാ​​ൻ റോ​​യ​​ൽ​​സി​​നെ​​തി​​രേ 151, റോ​​യ​​ൽ ച​​ല​​ഞ്ചേ​​ഴ്സ് ബാം​ഗ​ളൂ​​രി​​നെ​​തി​​രേ 146 എ​​ന്നി​​വ​​ങ്ങ​​നെ​​യാ​​യി​​രു​​ന്നു സ്കോ​​ർ.

മും​​ബൈ ഇ​​ന്ത്യ​​ൻ​​സി​​നെ​​തി​​രേ ഏ​​പ്രി​​ൽ 24ന് ​​വാ​ങ്ക​​ഡെ​​യി​​ൽ ന​​ട​​ന്ന മ​​ത്സ​​ര​​ത്തി​​ലാ​​ണ് സ​​ണ്‍​റൈ​​സേ​​ഴ്സി​​ന്‍റെ ബൗ​​ളിം​​ഗ് ക​​രു​​ത്ത് പു​​റ​​ത്തു​​വ​​ന്ന പ്ര​​ധാ​​ന മ​​ത്സ​​രം. മ​​ത്സ​​ര​​ത്തി​​ൽ ര​​ണ്ടു ടീ​​മി​​ന്‍റെ​​യും ബൗ​​ളിം​​ഗ് ഗം​​ഭീ​​ര​​മാ​​യി​​രു​​ന്നു. എ​​ന്നാ​​ൽ 118 റ​​ണ്‍​സ് പ്ര​​തി​​രോ​​ധി​​ക്കാ​​നെ​​ത്തി​​യ ഹൈ​​ദ​​രാ​​ബാ​​ദ് ബൗ​​ള​​ർ​​മാ​​ർ മി​​ക​​വ് പു​​റ​​ത്തെ​​ടു​​ത്ത​​പ്പോ​​ൾ മും​​ബൈ​​യു​​ടെ പോ​​രാ​​ട്ടം 87 റ​​ണ്‍​സി​​ൽ അ​​വ​​സാ​​നി​​ച്ചു.

സ​​ണ്‍​റൈ​​സേ​​ഴ്സി​​ന് 31 റ​​ണ്‍​സി​​ന്‍റെ ജ​​യം. ഇ​​തു​​പോ​​ലെ ത​​ന്നെ ഏ​​പ്രി​​ൽ 26ന് ​​സ​​ണ്‍​റൈ​​സേ​​ഴ്സ് 132 റ​​ണ്‍​സ് പ്ര​​തി​​രോ​​ധി​​ച്ച​​പ്പോ​​ൾ കിം​​ഗ്സ് ഇ​​ല​​വ​​ൻ 119 റ​​ണ്‍​സി​​ന് 19.2 ഓ​​വ​​റി​​ൽ എ​​ല്ലാ​​വ​​രും പു​​റ​​ത്താ​​യി. തി​​ങ്ക​​ളാ​​ഴ്ച റോ​​യ​​ൽ ച​​ല​​ഞ്ചേ​​ഴ്സി​​നെ​​തി​​രേ നേ​​ടി​​യ 146 റ​​ണ്‍​സും പ്ര​​തി​​രോ​​ധി​​ച്ചു. ബം​ഗ​ളൂ​രു​വി​​ന് 20 ഓ​​വ​​റി​​ൽ ആ​​റു വി​​ക്ക​​റ്റി​​ന് 141 റ​​ണ്‍​സ് എ​​ടു​​ക്കാ​​നേ സാ​​ധി​​ച്ചു​​ള്ളൂ.

ഭാ​​ഗ്യം ക​​രു​​ത്ത​​ർ​​ക്കൊ​​പ്പം

എ​​തി​​രാ​​ളി​​ക​​ളെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്താ​​ൻ ഒ​​രു ടീ​​മി​​നെ ഭാ​​ഗ്യ​​വും തു​​ണ​​യ്ക്കാം. ഇ​​തു​​വ​​രെ ഈ ​​ഭാ​​ഗ്യം സ​​ണ്‍​റൈ​​സേ​​ഴ്സി​​നൊ​​പ്പ​​മാ​​യി​​രു​​ന്നു. തി​​ങ്ക​​ളാ​​ഴ്ച ആ​​ർ​​സി​​ബി നാ​​യ​​ക​​ൻ വി​​രാ​​ട് കോ​​ഹ്‌​ലി​​യെ 33ൽ​​വ​​ച്ച് വി​​ല്യം​​സ​​ണ്‍ സ്ലി​​പ്പി​​ൽ വി​​ട്ടു​​ക​​ള​​ഞ്ഞു. കൂ​​ടാ​​തെ മ​​ന​​ൻ വോ​​റ ഏ​​ഴി​​ൽ നി​​ൽ​​ക്കു​​ന്പോ​​ൾ സി​​ദ്ധാ​​ർ​​ഥ് കൗ​​ളും ക്യാ​​ച്ച് ന​​ഷ്ട​​പ്പെ​​ടു​​ത്തി. ഒ​​ടു​​വി​​ൽ കോ​​ഹ്‌​ലി​​യും വോ​​റ​​യും പു​​റ​​ത്താ​​യി. ഹൈ​​ദ​​രാ​​ബാ​​ദ് ജ​​യി​​ക്കു​​ക​​യും ചെ​​യ്തു.

ലീ​​ഗി​​ലെ ആ​​ദ്യ മൂ​​ന്നു മ​​ത്സ​​ര​​ങ്ങ​​ളി​​ലും ജ​​യി​​ച്ച​​ശേ​​ഷം ര​​ണ്ടു തു​​ട​​ർ​​തോ​​ൽ​​വി​​ക​​ൾ, കിം​​ഗ്സ് ഇ​​ല​​വ​​ൻ പ​​ഞ്ചാ​​ബ് (15 റ​​ണ്‍​സ് തോ​​ൽ​​വി), ചെ​​ന്നൈ സൂ​​പ്പ​​ർ കിം​​ഗ്സ് (നാ​​ലു റ​​ണ്‍​സ് തോ​​ൽ​​വി) എ​ന്നി​വ​യ്ക്കെ​തി​രേ. ഇ​​തി​​നു​​ശേ​​ഷം നാ​​യ​​ക​​ൻ വി​​ല്യം​​സ​​ണി​​ന്‍റെ ബാ​​റ്റ് ശ​​ബ്ദി​​ച്ച​​തോ​​ടെ ജ​​യം കൂ​​ടെ​​പ്പോ​​ന്നു തു​​ട​​ങ്ങി.

ശി​​ഖ​​ർ ധ​​വാ​​ൻ ( ഒ​​ന്പ​​ത് ക​​ളി​​യി​​ൽ 198 റ​​ണ്‍​സ്), യൂ​​സ​​ഫ് പ​​ഠാ​​ൻ (10 ക​​ളി​​യി​​ൽ 186 റ​​ണ്‍​സ്), മ​​നീ​​ഷ് പാ​​ണ്ഡെ (10 ക​​ളി​​യി​​ൽ 184) എ​​ന്നി​​വ​​ർ​​ക്ക് വ​​ൻ സ്കോ​​റു​​ക​​ൾ ഉ​​ണ്ടാ​​ക്കാ​​നാ​​കു​​ന്നി​​ല്ല. ഇ​​വ​​രും ഫോ​​മി​​ലെ​​ത്തി​​യാ​​ൽ സ​​ണ്‍​റൈ​​സേ​​ഴ്സി​​നെ പി​​ടി​​ച്ചാ​​ൽ കി​​ട്ടാ​​ത്ത ത​​ല​​ത്തി​​ലെ​​ത്തും.

Related posts