ന്യൂഡല്‍ഹി: ലേലത്തിൽ എല്ലാ ടീമുകളും കൈയൊഴിഞ്ഞ ഇന്ത്യന്‍ പേസ് ബൗളര്‍ ഇഷാന്ത് ശര്‍മയ്ക്കും ഒടുവിൽ നറുക്കു വീണു. ഐപിഎല്‍ തുടങ്ങാന്‍ ഒരു ദിവസം മാത്രം അവശേഷിക്കെ കിംഗ്സ് ഇലവൻ പഞ്ചാബ് ഇഷാന്തിനെ ടീമിലെത്തിച്ചു.
മുരളി വിജയ്ക്ക് പരിക്കേറ്റതാണ് ഇഷാന്തിനു തുണയായത്. ഇഷാന്തിന്റെ പഴയ ടീമായ റൈസിംഗ് പൂന സൂപ്പര്‍ ജയന്റിനെതിരേ യാണ് പഞ്ചാബിന്റെ ആദ്യ മത്സരം എന്നതും ശ്രദ്ധേയമാണ്. പൂന ഇത്തവണ ഇഷാന്തിനായി അത്ര താത്പര്യം കാണിച്ചിരുന്നില്ല. – See more