മുംബൈ: ഐപിഎല്ലിൽ ഇന്നലെ നടന്ന രണ്ടാം മത്സരത്തിൽ മുംബൈ ഇന്ത്യൻസിനു വിജയം. കോൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നാലു വിക്കറ്റിനാണ് മുംബൈ ഇന്ത്യൻസ് പരാജയപ്പെടുത്തിയത്. മുംബൈയിലെ വാങ്കഡേ സ്റ്റേഡിയത്തിലായിരുന്നു മത്സരം. ആദ്യം ബാറ്റ് ചെയ്ത കോൽക്കത്ത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 178 രണ്‍സെടുത്തു.
മനീഷ് പാണ്ഡെയാണ് കോൽക്കത്തയ്ക്കായി തിളങ്ങിയത്. ക്രണാൽ പാണ്ഡെ മുംബൈയ്ക്കായി 3 വിക്കറ്റുകൾ വീഴ്ത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈ ഇന്ത്യൻസ് 19.5 ഓവറിൽ ലക്ഷ്യം കണ്ടു. മോശം ഫീൽഡിംഗാണ് കോൽക്കത്തയ്ക്കു വിനയായത്. 29 പന്തിൽ 50 റണ്‍സെടുത്ത മുംബൈയുടെ നിതീഷ് റാണയാണ് കളിയിലെ താരം.