മുംബൈക്ക് ആശ്വാസം

മും​​ബൈ: ക്രി​ക്ക​റ്റി​ന്‍റെ എ​ല്ലാ ആ​വേ​ശ​വും നി​റ​ച്ച ഐപിഎൽ മ​ത്സ​ര​ത്തി​ല്‍ മും​ബൈ ഇ​ന്ത്യ​ന്‍സി​നു കിം​ഗ്‌​സ് ഇ​ല​വ​ന്‍ പ​ഞ്ചാ​ബി​നെ​തി​രേ മൂ​ന്നു റ​ണ്‍സ് ജ​യം. പ്ലേ ​ഓ​ഫ് പ്ര​തീ​ക്ഷ​ക​ള്‍ നി​ല​നി​ര്‍ത്താ​ന്‍ മും​ബൈ​യ്ക്കും പ​ഞ്ചാ​ബി​നും ജ​യം അ​നി​വാ​ര്യ​മാ​യി​രു​ന്നു.

ജ​യി​ക്കാ​ന്‍ 187 റ​ണ്‍സ് വേ​ണ്ടി​യി​രു​ന്ന പ​ഞ്ചാ​ബി​ന്‍റെ പോ​രാ​ട്ടം 20 ഓ​വ​റി​ല്‍ അ​ഞ്ച് വി​ക്ക​റ്റി​ന് 183ല്‍ ​അ​വ​സാ​നി​ച്ചു. ജ​യ​ത്തോ​ടെ മും​ബൈ നാ​ലാം സ്ഥാ​ന​ത്തെ​ത്തി. തു​ട​ർ​ച്ച​യാ​യ അ​ഞ്ചാം തോ​ൽ​വി​യോ​ടെ പ​ഞ്ചാ​ബ് ആ​റാം സ്ഥാ​ന​ത്തേ​ക്കു പ​തി​ച്ചു.

ഒ​രു​ഘ​ട്ടം വ​രെ വി​ജ​യ​പ്ര​തീ​ക്ഷ നി​ല​നി​ര്‍ത്തി​യ കിം​ഗ്‌​സ് ഇ​ല​വ​ന്‍ പ​ഞ്ചാ​ബി​ന് കെ.​എ​ല്‍. രാ​ഹു​ലി​ന്‍റെ (60 പ​ന്തി​ല്‍ 94) പു​റ​ത്താ​ക​ലാ​ണ് തി​രി​ച്ച​ടി​യാ​യ​ത്. അ​വ​സാ​ന ര​ണ്ട് ഓ​വ​റി​ലാ​ണ് ക​ളി മാ​റി​മ​റി​ഞ്ഞ​ത്. 19-ാം ഓ​വ​റി​ന്‍റെ മൂ​ന്നാം പ​ന്തി​ല്‍ രാ​ഹു​ല്‍ പു​റ​ത്താ​യി. പ​ഞ്ചാ​ബി​നു​വേ​ണ്ടി ആ​രോ​ണ്‍ ഫി​ഞ്ച് (35 പ​ന്തി​ല്‍ 46) മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി. അക്ഷർ പട്ടേലും(10), മനോജ് തിവാരിയും (4) പുറത്താകാതെ നിന്നു. ബും​റ മൂ​ന്നും മി​ച്ച​ല്‍ മാ​ക്ലെ​ന്‍ഹാ​ന്‍ ര​ണ്ടു വി​ക്ക​റ്റും വീ​ഴ്ത്തി.

കെ​​റോ​​ണ്‍ പൊ​​ളാ​​ർ​​ഡ് ആ​​ക്ര​​മ​​ണം അ​​ഴി​​ച്ചു​​വി​​ട്ട​​പ്പോ​​ൾ ആ​​ദ്യം ബാ​​റ്റ് ചെ​​യ്ത മും​​ബൈ ഇ​​ന്ത്യ​​ൻ​​സ് 186 റ​​ണ്‍​സ് നേ​​ടി. ആ​​റാ​​മ​​നാ​​യി ക്രീ​​സി​​ലെ​​ത്തി​​യ പൊ​​ളാ​​ർ​​ഡ് 23 പ​​ന്തി​​ൽ മൂ​​ന്ന് സി​​ക്സും അ​​ഞ്ച് ഫോ​​റും അ​​ട​​ക്കം 50 റ​​ണ്‍​സ് നേ​​ടി. അ​​ഞ്ചാം വി​​ക്ക​​റ്റി​​ൽ കൃ​​ണാ​​ൽ പാ​​ണ്ഡ്യ​​യും (23 പ​​ന്തി​​ൽ 32 റ​​ണ്‍​സ്) പൊ​​ളാ​​ർ​​ഡും ചേ​​ർ​​ന്ന് 55 റ​​ണ്‍​സ് കൂ​​ട്ടു​​കെ​​ട്ടു​​ണ്ടാ​​ക്കി.

ഏ​​ഴ് പ​​ന്തി​​ൽ 11 റ​​ണ്‍​സ് എ​​ടു​​ത്ത മ​​ക്ലെ​​ൻ​​ഹാ​​ൻ പു​​റ​​ത്താ​​കാ​​തെ​​നി​​ന്നു. പ​​ഞ്ചാ​​ബ് കിം​​ഗ്സ് ഇ​​ല​​വ​​നാ​​യി ആ​​ഡ്രൂ ടൈ ​​നാ​​ല് ഓ​​വ​​റി​​ൽ 16 റ​​ണ്‍​സ് വ​​ഴ​​ങ്ങി നാ​​ല് വി​​ക്ക​​റ്റ് വീ​​ഴ്ത്തി.

Related posts