ടീം സ്പിരിറ്റില്ല; എല്ലാ മത്സരവും തോറ്റ് മുംബൈ കടന്ന് പോകുന്നത് മോശം അവസ്ഥയിലൂടെ


മും​​​​​ബൈ: ഐ​​​​​പി​​​​​എ​​​​​ൽ ട്വ​​​​​ന്‍റി-20 ക്രി​​​​​ക്ക​​​​​റ്റ് ച​​​​​രി​​​​​ത്ര​​​​​ത്തി​​​​​ലെ ഏ​​​​​റ്റ​​​​​വും മോ​​​​​ശം അ​​​​​വ​​​​​സ്ഥ​​​​​യി​​​​​ലൂ​​​​​ടെ ക​​​​​ട​​​​​ന്നു​​​​​പോ​​​​​കു​​​​​ന്ന മും​​​​​ബൈ ഇ​​​​​ന്ത്യ​​​​​ൻ​​​​​സി​​​​​ന്‍റെ പ്ര​​​​​ശ്നം ടീ​​​​​മി​​​​​നു​​​​​ള്ളി​​​​​ൽ ഒ​​​​​ത്തൊ​​​​​രു​​​​​മ ഇ​​​​​ല്ലാ​​​​​ത്ത​​​​​താ​​​​​ണെ​​​​​ന്ന് മു​​​​​ൻ താ​​​​​രം ക്രി​​​​​സ് ലി​​​​​ൻ. 11 അം​​​​​ഗ ടീം ​​​​​എ​​​​​ന്ന​​​​​തി​​​​​നു പ​​​​​ക​​​​​രം 11 ക​​​​​ളി​​​​​ക്കാ​​​​​രു​​​​​ടെ സം​​​​​ഘം മാ​​​​​ത്ര​​​​​മാ​​​​​ണ് മും​​​​​ബൈ ഇ​​​​​പ്പോ​​​​​ൾ എ​​​​​ന്നും ലി​​​​​ൻ കു​​​​​റ്റ​​​​​പ്പെ​​​​​ടു​​​​​ത്തി.

ര​​​​​ണ്ട് സീ​​​​​സ​​​​​ണ്‍ മു​​​​​ന്പ് മും​​​​​ബൈ ഐ​​​​​എ​​​​​സ്എ​​​​​ല്ലി​​​​​ലെ അ​​​​​ഞ്ചാം കി​​​​​രീ​​​​​ടം സ്വ​​​​​ന്ത​​​​​മാ​​​​​ക്കി​​​​​യ​​​​​പ്പോ​​​​​ൾ ഓ​​​​​രോ ക​​​​​ളി​​​​​ക്കാ​​​​​രും എ​​​​​ങ്ങ​​​​​നെ സ്വ​​​​​യം മെ​​​​​ച്ച​​​​​പ്പെ​​​​​ടു​​​​​ത്താ​​​​​മെ​​​​​ന്ന ആ​​​​​ലോ​​​​​ച​​​​​ന​​​​​യും ച​​​​​ർ​​​​​ച്ച​​​​​യു​​​​​മാ​​​​​യി​​​​​രു​​​​​ന്നു ടീ​​​​​മി​​​​​നു​​​​​ള്ളി​​​​​ൽ ഉ​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്ന​​​​​ത്.

അ​​​​​തു​​​​​പോ​​​​​ലൊ​​​​​രു സ്പി​​​​​രി​​​​​റ്റ് ഇ​​​​​പ്പോ​​​​​ഴ​​​​​ത്തെ ടീ​​​​​മി​​​​​ൽ കാ​​​​​ണാ​​​​​നി​​​​​ല്ല. 2020, 2021 സീ​​​​​സ​​​​​ണു​​​​​ക​​​​​ളി​​​​​ൽ മും​​​​​ബൈ​​​​​യു​​​​​ടെ താ​​​​​ര​​​​​മാ​​​​​യി​​​​​രു​​​​​ന്നു ലി​​​​​ൻ.

ഐ​​​​​പി​​​​​എ​​​​​ല്ലി​​​​​ൽ ആ​​​​​ദ്യ​​​​​മാ​​​​​യാ​​​​​ണ് ഒ​​​​​രു ടീം ​​​​​ആ​​​​​ദ്യ ഏ​​​​​ഴു മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ളും പ​​​​​രാ​​​​​ജ​​​​​യ​​​​​പ്പെ​​​​​ടു​​​​​ന്ന​​​​​ത്. അ​​​​​ഞ്ച് ഐ​​​​​പി​​​​​എ​​​​​ൽ കി​​​​​രീ​​​​​ട​​​​​മു​​​​​ള്ള ടീ​​​​​മാ​​​​​ണ് മും​​​​​ബൈ എ​​​​​ന്ന​​​​​താ​​​​​ണ് ഇ​​​​​തി​​​​​ലെ വി​​​​​രോ​​​​​ധാ​​​​​ഭാ​​​​​സം.

Related posts

Leave a Comment