മുംബൈ: ചെന്നൈയ്ക്കെതിരായ ഐപിഎല്ലിലെ ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ സൂര്യകുമാർ യാദവ് നയിക്കും. കഴിഞ്ഞ സീസണിൽ കുറഞ്ഞ ഓവർനിരക്കിനെ തുടർന്ന് നിലവിലെ നായകൻ ഹാർദിക് പാണ്ഡ്യയ്ക്ക് വിലക്ക് വന്നതോടെയാണ് സൂര്യകുമാറിന് നറുക്കുവീണത്.
പാണ്ഡ്യയുടെ അഭാവത്തിൽ രോഹിത് ശർമ വീണ്ടും മുംബൈയുടെ ക്യാപ്റ്റനാകുമെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ. എന്നാൽ രോഹിത് നായക സ്ഥാനത്തേക്കു വരില്ലെന്ന് പാണ്ഡ്യ തന്നെ വ്യക്തമാക്കി. 23ന് എം.എ.ചിദംബരം സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിലാണ് മുംബൈയുടെ ക്യാപ്റ്റനായുള്ള സൂര്യയുടെ അരങ്ങേറ്റം.
സീസണിൽ ടീമിന്റെ വൈസ് ക്യാപ്റ്റൻ ആരായിരിക്കുമെന്ന് മുംബൈ ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല. സിഎസ്കെയ്ക്കെതിരായ മത്സരത്തിന് ശേഷം ഹാർദിക് പാണ്ഡ്യ ടീമിന്റെ നായക സ്ഥനം ഏറ്റെടുക്കും.
ഐപിഎൽ; ആദ്യമത്സരത്തിൽ മുംബൈയെ സൂര്യകുമാർ നയിക്കും
