ഇൻഡോർ: ഐപിഎല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസിനു വിജയം. വാശിയേറിയ മത്സരത്തിൽ മുംബൈ ഇന്ത്യൻസ് എട്ടുവിക്കറ്റിനാണ് കിംഗ്സ് ഇലവൻ പഞ്ചാബിനെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത കിംഗ്സ് ഇലവൻ ഇരുപത് ഓവറിൽ നാലുവിക്കറ്റ് നഷ്ടത്തിൽ 198 റണ്‍സെടുത്തു.
60 പന്തിൽ 104 റണ്‍സെടുത്ത ഹാഷിം അംലയാണ് പഞ്ചാബ് നിരയിൽ തിളങ്ങിയത്. ഐപിഎൽ 2017ലെ രണ്ടാം സെഞ്ചുറിയാണ് ഇന്നലെ പിറന്നത്. മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈ 15.3 ഓവറിൽ ലക്ഷ്യം കണ്ടു. ജോസ് ബട്ട്ലർ 77 റണ്‍സും റാണ 62 റണ്‍സും നേടി.