മുംബൈ: ഐപിഎൽ 2025 മെഗാ താര ലേലത്തിനു മുന്‍പ് ടീമുകൾ നിലനിർത്തുന്ന കളിക്കാരുടെ പട്ടിക പുറത്തുവന്നപ്പോൾ ചില ഞെട്ടിക്കുന്ന ഒഴിവാക്കലുകളും ശ്രദ്ധിക്കപ്പെട്ടു. അതിൽ ഏറ്റവും ശ്രദ്ധേയമായത് ഓസ്ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്കിനെ കോൽക്കത്ത നൈറ്റ് റൈഡേഴ്സ് ഒഴിവാക്കിയതാണ്.
2024 ലേലത്തിൽ 24.75 കോടി രൂപയ്ക്കായിരുന്നു സ്റ്റാർക്കിനെ കെകെആർ സ്വന്തമാക്കിയത്. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരവും സ്റ്റാർക്കുതന്നെ. എങ്കിലും 2025 ലേലത്തിനു മുന്‍പ് സ്റ്റാർക്കിനെ നിലനിർത്താൻ കോൽക്കത്ത നൈറ്റ് റൈഡേഴ്സ് തയാറായില്ല.
ക്യാപ്റ്റൻ ഋഷഭ് പന്തിനെ നിലനിർത്താൻ ഡൽഹി ക്യാപിറ്റൽസ് തയാറായില്ല. പന്തിനെ ഒഴിവാക്കിയ ഡൽഹി അക്സർ പട്ടേലിനെയും കുൽദീപ് യാദവിനെയും നിലനിർത്തി. ഡേവിഡ് വാർണർ, ആൻറിച്ച് നോർക്കിയ എന്നിവരെയും ഡൽഹി കൈവിട്ടു.
മുംബൈ ഇന്ത്യൻസ് വിക്കറ്റ് കീപ്പർ ബാറ്ററായ ഇഷാൻ കിഷനെ നിലനിർത്തിയില്ല. റോയൽ ചലഞ്ചേഴ്സ് നിലനിർത്താതിരുന്നതിൽ പ്രധാനികളാണ് ഗ്ലെൻ മാക്സ്വെൽ, ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസി, മുഹമ്മദ് സിറാജ് എന്നിവർ.
2024 ഐപിഎൽ കിരീടത്തിലെത്തിച്ച ക്യാപ്റ്റൻ ശ്രേയസ് അയ്യറിനെ കോൽക്കത്ത നൈറ്റ് റൈഡേഴ്സ് നിലനിർത്താത്തതും ശ്രദ്ധിക്കപ്പെട്ടു. ഫിൽ സാൾട്ട്, വെങ്കിടേഷ് അയ്യർ എന്നിവരും ഒഴിവാക്കപ്പെട്ട പട്ടികയിലെ പ്രമുഖരാണ്.
രാജസ്ഥാൻ റോയൽസിന്റെ യുസ്വേന്ദ്ര ചഹൽ, ജോസ് ബട്ലർ എന്നിവരും ഒഴിവാക്കപ്പെട്ട പട്ടികയിലുൾപ്പെട്ടു. ലക്നോ സൂപ്പർ ജയന്റ്സ് ക്യാപ്റ്റൻ കെ.എൽ. രാഹുലിനെയും ക്വിന്റണ്‍ ഡി കോക്കിനെയും മാർകസ് സ്റ്റോയിനിസിനെയും നിലനിർത്തിയില്ല.
മുംബൈ ഇന്ത്യൻസ്
5 കളിക്കാരെ നിലനിർത്തി: ജസ്പ്രീത് ബുംറ (18 കോടി), സൂര്യകുമാർ യാദവ് (16.35 കോടി), ഹാർദിക് പാണ്ഡ്യ (16.35 കോടി), രോഹിത് ശർമ (16.30 കോടി), തിലക് വർമ (8 കോടി).
ഒഴിവാക്കപ്പെട്ട പ്രമുഖർ: ഇഷാൻ കിഷൻ, ടിം ഡേവിഡ്
ബാക്കിയുള്ള തുക: 45 കോടി
സണ്‍റൈസേഴ്സ് ഹൈദരാബാദ്
5 കളിക്കാരെ നിലനിർത്തി: ഹെൻറിച്ച് ക്ലാസൻ (23 കോടി), പാറ്റ് കമ്മിൻസ് (18 കോടി), അഭിഷേക് ശർമ (14 കോടി), ട്രാവിസ് ഹെഡ് (14 കോടി), നിതീഷ് റാണ (6 കോടി).
ഒഴിവാക്കപ്പെട്ട പ്രമുഖർ: ഭുവനേശ്വർ കുമാർ, വാഷിംഗ്ടണ്‍ സുന്ദർ, ടി. നടരാജൻ
ബാക്കിയുള്ള തുക: 45 കോടി
ചെന്നൈ സൂപ്പർ കിംഗ്സ്
5 കളിക്കാരെ നിലനിർത്തി: ഋതുരാജ് ഗെയ്ക്വാദ് (18 കോടി), മതീഷ പതിരാന (13 കോടി), ശിവം ദുബെ (12 കോടി), രവീന്ദ്ര ജഡേജ (18 കോടി), എം.എസ്. ധോണി (4 കോടി).
ഒഴിവാക്കപ്പെട്ട പ്രമുഖർ: ഡെവോണ്‍ കോണ്‍വെ, രചിൻ രവീന്ദ്ര, ദീപക് ചഹർ, ഷാർദുൾ ഠാക്കൂർ, തുഷാർ ദേശ്പാണ്ഡെ
ബാക്കിയുള്ള തുക: 55 കോടി
റോയൽ ചലഞ്ചേഴ്സ് ബംഗളൂരു
3 കളിക്കാരെ നിലനിർത്തി: വിരാട് കോഹ്ലി (21 കോടി), രജത് പട്ടിദാർ (11 കോടി), യാഷ് ദയാൽ (5 കോടി).
ഒഴിവാക്കപ്പെട്ട പ്രമുഖർ: ഗ്ലെൻ മാക്സ്വെൽ, ഡുപ്ലെസി, മുഹമ്മദ് സിറാജ്, കാമറൂണ്‍ ഗ്രീൻ
ബാക്കിയുള്ള തുക: 83 കോടി
ഡൽഹി ക്യാപിറ്റൽസ്
4 കളിക്കാരെ നിലനിർത്തി: അക്സർ പട്ടേൽ (16.50 കോടി), കുൽദീപ് യാദവ് (13.25 രൂപ), ട്രിസ്റ്റണ്‍ സ്റ്റബ്സ് (10 കോടി), അഭിഷേക് പോറൽ (4 കോടി).
ഒഴിവാക്കപ്പെട്ട പ്രമുഖർ: ഋഷഭ് പന്ത്, ഡേവിഡ് വാർണർ, ആൻറിച്ച് നോർക്കിയ
ബാക്കിയുള്ള തുക: 73 കോടി
കോൽക്കത്ത നൈറ്റ് റൈഡേഴ്സ്
6 കളിക്കാരെ നിലനിർത്തി: റിങ്കു സിംഗ് (13 കോടി), വരുണ്‍ ചക്രവർത്തി (12 കോടി), സുനിൽ നരെയ്ൻ (12 കോടി), ആന്ദ്രെ റസൽ (12 കോടി), ഹർഷിത് റാണ (4 കോടി), രമണ്‍ദീപ് സിംഗ് (4 കോടി).
ഒഴിവാക്കപ്പെട്ട പ്രമുഖർ: ശ്രേയസ് അയ്യർ, മിച്ചൽ സ്റ്റാർക്ക്, ഫിൽ സാൾട്ട്, വെങ്കിടേഷ് അയ്യർ, നിതീഷ് റാണ
ബാക്കിയുള്ള തുക: 51 കോടി
രാജസ്ഥാൻ റോയൽസ്
6 കളിക്കാരെ നിലനിർത്തി: സഞ്ജു സാംസണ് (18 കോടി), യശസ്വി ജയ്സ്വാൾ (18 കോടി), റിയാൻ പരാഗ് (14 കോടി), ധ്രുവ് ജുറെൽ (14 കോടി), ഷിംറണ്‍ ഹെറ്റ്മയർ (11 കോടി), സന്ദീപ് ശർമ (4 കോടി).
ഒഴിവാക്കപ്പെട്ട പ്രമുഖർ: യുസ്വേന്ദ്ര ചഹൽ, ജോസ് ബട്ലർ
ബാക്കിയുള്ള തുക: 41 കോടി
ഗുജറാത്ത് ടൈറ്റൻസ്
5 കളിക്കാരെ നിലനിർത്തി: റഷീദ് ഖാൻ (18 കോടി), ശുഭ്മാൻ ഗിൽ (16.50 കോടി), സായ് സുദർശൻ (8.50 കോടി), രാഹുൽ തെവാട്യ (4 കോടി), ഷാരൂഖ് ഖാൻ (4 കോടി).
ഒഴിവാക്കപ്പെട്ട പ്രമുഖർ: മുഹമ്മദ് ഷമി, ഡേവിഡ് മില്ലർ
ബാക്കിയുള്ള തുക: 69 കോടി
ലക്നോ സൂപ്പർ ജയന്റ്സ്
5 കളിക്കാരെ നിലനിർത്തി: നിക്കോളാസ് പുരാൻ (21 കോടി), രവി ബിഷ്ണോയ് (11 കോടി), മായങ്ക് യാദവ് (11 കോടി), മൊഹ്സിൻ ഖാൻ (4 കോടി), ആയുഷ് ബഡോണി (4 കോടി).
ഒഴിവാക്കപ്പെട്ട പ്രമുഖർ: കെ.എൽ. രാഹുൽ, മാർകസ് സ്റ്റോയിനിസ്, ക്വിന്റണ്‍ ഡി കോക്ക്, ക്രുണാൽ പാണ്ഡ്യ
ബാക്കിയുള്ള തുക: 69 കോടി
പഞ്ചാബ് കിംഗ്സ്
2 കളിക്കാരെ നിലനിർത്തി: ശശാങ്ക് സിംഗ് (5.5 കോടി), പ്രഭ്സിമ്രൻ സിംഗ് (4 കോടി).
ഒഴിവാക്കപ്പെട്ട പ്രമുഖർ: സാം കരണ്‍, ജോണി ബെയർസ്റ്റോ, ലിയാം ലിവിംഗ്സ്റ്റണ്, അർഷദീപ് സിംഗ്, ഹർഷൽ പട്ടേൽ.
ബാക്കിയുള്ള തുക: 110.5 കോടി.