ദുബായി: ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരമായി ഓസീസ് നായകൻ പാറ്റ് കമ്മിൻസ്. ഓസീസിന് ലോകകപ്പ് നേടിക്കൊടുത്ത നായകനുവേണ്ടി വാശിയേറിയ ലേലംവിളിയാണ് നടന്നത്.
രണ്ടുകോടി രൂപ അടിസ്ഥാനവിലയുണ്ടായിരുന്ന കമ്മിൻസിനെ 20.5 കോടി മുടക്കി സൺറൈസേഴ്സ് ഹൈദരാബാദ് സ്വന്തം പാളയത്തിലെത്തിച്ചു.
ഓസീസ് നായകനെ ടീമിൽ എത്തിക്കാൻ ചെന്നൈ സൂപ്പർ കിംഗ്സും റോയല്‍ ചലഞ്ചേഴ്സ് ബാംഗളൂരുമാണ് ആദ്യം ലേലം വിളിച്ചു തുടങ്ങിയത്.
വില ഏഴുകോടി കടന്നതോടെ ചെന്നൈ പിന്മാറി. എന്നാൽ ഇതോടെ രംഗത്തെത്തിയ സൺറൈസേഴ്സ് വാശിയോടെ പണം വാരിയെറിഞ്ഞ് കമ്മിൻസിനെ സ്വന്തം പാളയത്തിൽ എത്തിക്കുകയായിരുന്നു.