റ​ൺ..​റ​ൺ.. റെ​യ്ന; ഗു​ജ​റാ​ത്തി​ന് അ​നാ​യാ​സ ജ​യം

raina-lകോ​ൽ​ക്ക​ത്ത: റെ​യ്ന റ​ൺ​മ​ഴ​യാ​യി തി​മി​ർ​ത്താ​ടി​യ​പ്പോ​ൾ ഗു​ജ​റാ​ത്ത് ല​യ​ൺ​സി​ന് അ​നാ​യാ​സ ജ​യം. കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സി​നെ ഗു​ജ​റാ​ത്ത് നാ​ലു വി​ക്ക​റ്റി​ന് ത​ക​ർ​ത്തു. കോ​ൽ​ക്ക​ത്ത ഉ​യ​ർ​ത്തി​യ 188 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം നാ​യ​ക​ൻ സു​രേ​ഷ് റെ​യ്ന​യു​ടെ (84) അ​ർ​ധ​സെ​ഞ്ചു​റി​യു​ടെ മി​ക​വി​ൽ 10 പ​ന്തു​ക​ൾ ബാ​ക്കി​നി​ൽ​ക്കെ ഗു​ജ​റാ​ത്ത് മ​റി​ക​ട​ന്നു. 46 പ​ന്തു​ക​ൾ നേ​രി​ട്ട റെ​യ്ന നാ​ല് സി​ക്സും ഒ​മ്പ​തു ഫോ​റും പാ​യി​ച്ചു.

ഓ​പ്പ​ണിം​ഗി​ൽ ആ​രോ​ൺ ഫി​ഞ്ചും (31) മ​ക്ക​ല്ല​വും (33) ഗു​ജ​റാ​ത്തി​ന് മി​ക​ച്ച തു​ട​ക്ക​മാ​ണ് ന​ൽ​കി​യ​ത്. ഇ​രു​വ​രും പു​റ​ത്താ​യ ശേ​ഷം റെ​യ്ന ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്തെ​ങ്കി​ലും ഒ​ര​റ്റ​ത്ത് വി​ക്ക​റ്റ് കൊ​ഴി​ഞ്ഞ​ത് ഗു​ജ​റാ​ത്തി​നെ ആ​ശ​ങ്ക​യി​ലാ​ക്കി. ദി​നേ​ഷ് കാ​ർ​ത്തി​ക്കും (3) ഇ​ഷാ​ൻ കി​ഷ​നും (4) ഡെ​യ്ൻ സ്മി​ത്തു​മാ​ണ് (5) വേ​ഗം പു​റ​ത്താ​യ​ത്. എ​ന്നാ​ൽ റെ​യ്ന ഒ​റ്റ​യാ​ൾ പോ​രാ​ട്ടം ന​ട​ത്തി ടീ​മി​നെ വി​ജ​യ​തീ​ര​ത്ത് എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

നേ​ര​ത്തെ ഉ​ത്ത​പ്പ​യു​ടെ (72) അ​ർ​ധ സെ​ഞ്ചു​റി​യാ​ണ് കോ​ൽ​ക്ക​ത്ത​യ്ക്ക് മി​ക​ച്ച സ്കോ​ർ ന​ൽ​കി​യ​ത്. സു​നി​ൽ ന​രൈ​നും (42) ക്യാ​പ്റ്റ​ൻ ഗം​ഭീ​റും (33) കോ​ൽ​ക്ക​ത്ത​യ്ക്ക് ന​ല്ല തു​ട​ക്ക​മാ​ണ് ന​ൽ​കി​യ​ത്. പി​ന്നീ​ട് എ​ത്തി​യ ഉ​ത്ത​പ്പ​യും ക​ത്തി​ക്ക​യ​റി. എ​ന്നാ​ൽ അ​വ​സാ​ന ഓ​വ​റു​ക​ളി​ൽ റ​ൺ​നി​ര​ക്ക് കൂ​ട്ടാ​ൻ കോ​ൽ​ക്ക​ത്ത​യ്ക്കു ക​ഴി​ഞ്ഞി​ല്ല.

Related posts