ഇൻഡോർ: ബാംഗളൂർ ബൗളർമാർ ശൗര്യം കാട്ടിയപ്പോൾ പേരുകേട്ട കിംഗ്സ് ഇലവൻ പഞ്ചാബ് ബാറ്റിംഗ് നിര തകർന്നു. ഫലം ടീം 15.1 ഓവറിൽ 88-ന് ഓൾഒൗട്ട്.
ഉമേഷ് യാദവിന്റെ മികച്ച ബൗളിംഗാണ് പഞ്ചാബിനെ തകർത്തത്. യാദവ് 23 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് നേടി. മുഹമ്മദ് സിറാജ്, യുസ്വേന്ദ്ര ചാഹൽ, കോളിൻ ഗ്രാൻഡ്ഹോം, മോയിൻ അലി എന്നിവർ ഓരോ വിക്കറ്റ് നേടി യാദവിനു പിന്തുണ നൽകി.
കെ.എൽ.രാഹുൽ(21), ക്രിസ് ഗെയിൽ(18), ആരണ് ഫിഞ്ച്(26) എന്നിവർ മാത്രമാണ് പഞ്ചാബ് നിരയിൽ രണ്ടക്കം കടന്നത്.